Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച ഗോളി ബെല്‍ജിയത്തിന്റെ കുര്‍ട്ടോയിസ്; മൂന്നുപേരെ കടത്തിവെട്ടി

മോസ്‌ക്കോ: റഷ്യ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബൗട്ട് കുര്‍ട്ടോയിസ് സ്വന്തമാക്കി. ക്രൊയേഷ്യയുടെ ഡാനിയല്‍ സുബാസിച്ച്, ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസ്, ഇംഗ്ലണ്ടിന്റെ ജോര്‍ദന്‍ പിക്‌ഫോര്‍ഡ് എന്നിവരെ പിറകിലാക്കിയാണ് കുര്‍ട്ടോയിസിന്റെ നേട്ടം.

thibaut-courtois

ആറു കളികളില്‍ നിന്ന് 22 സേവുകളാണ് ബെല്‍ജിയം താരം കാഴ്ചവെച്ചത്. ബ്രസീലിനെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച ഷോട്ടുകള്‍ കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. അതേസമയം നാലു കളികളില്‍ നിന്ന് 25 സേവുകള്‍ നടത്തിയ മെക്‌സിക്കോയുടെ ഗില്ലര്‍മോ ഒച്ചാവോയെ പരിഗണിച്ചില്ല.

രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ ക്രൊയേഷ്യയുടെ രക്ഷകനായ ഡാനിയല്‍ സുബാസിച്ചും സാധ്യതാ ലിസ്റ്റിലുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളില്‍നിന്ന് 12 സേവുകള്‍ നടത്തിയ താരം നാല് പെനാല്‍റ്റി കിക്കുകളും തടുത്തിട്ടു. സുബാസിച്ചിന്റെ മികവിലാണ് ടീം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മുന്നേറിയത്.

അഞ്ച് കളികളില്‍നിന്ന് 11 സേവുകള്‍ നടത്തിയ ഫ്രാന്‍സിന്റെ ലോറിസും ഗോള്‍ഡന്‍ ഗ്ലൗവില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഫൈനലിലെ മോശം പ്രകടനം ലോറിസിന് വിനയായി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ച പിക്‌ഫോര്‍ഡും അന്തിമ പരിഗണനയില്‍ പുറത്തായി.

Story first published: Monday, July 16, 2018, 9:31 [IST]
Other articles published on Jul 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+