Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാനെതിരെ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ബെല്‍ജിയത്തിന് ആശങ്ക

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ താരതമ്യേന ചെറിയ ടീമിനെ കിട്ടിയത് ബെല്‍ജിയത്തിനാണ്. കുറഞ്ഞ പോയന്റുമായി പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാനുമായാണ് ബെല്‍ജിയത്തിന്റെ മത്സരം. എന്നാല്‍, ജപ്പാനെ ചെറിയ ടീമെന്ന രീതിയില്‍ കണ്ട് കളിക്കിറങ്ങിയാല്‍ അത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നത്.

മികച്ച കളിയാണ് ഇത്തവണ ബെല്‍ജിയത്തിന്റേത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ആധികാരിക ജയം നേടിയ ടീം ഈ ലോകകപ്പില്‍ കിരീടം നേടുമെന്ന് കരുതപ്പെടുന്നവരില്‍ മുമ്പിലുണ്ട്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 1-0 എന്ന നിലയില്‍ തോല്‍പ്പിച്ച ടീമിന് ജപ്പാന്‍ താരതമ്യേന ചെറിയ ടീമാണ്. എന്നാല്‍, അങ്ങിനെയൊരു ചിന്ത ടീമിന് വിനയായേക്കാമെന്ന് കോച്ച് വ്യക്തമാക്കി.

vincent

യൂറോകപ്പില്‍ ചെറിയ ടീമായി വിലയിരുത്തപ്പെട്ടവരായിരുന്നു വെയില്‍സ്. യൂറോ ക്വാര്‍ട്ടറില്‍ വെയില്‍സിനെ നേരിടുന്നതിന് മുന്‍പുതന്നെ ബെല്‍ജിയം സെമിയില്‍ പ്രവേശിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍, മത്സരത്തില്‍ 3-1ന് വെയില്‍സിനോട് ബെല്‍ജിയം തോറ്റു. ഈ ചരിത്രം ആവര്‍ത്തിക്കരുതെന്ന് മാര്‍ട്ടിനെസ് കളിക്കാരെ ഓര്‍മിപ്പിക്കുന്നു.

ജപ്പാന്‍ മികച്ച ടീമാണ്. ചെറിയ പിഴവുകള്‍പോലും മുതലാക്കി കളിയില്‍ മേല്‍ക്കൈ നേടാന്‍ അവര്‍ക്കറിയാം. അതുകൊണ്ട് ജപ്പാനെ സൂക്ഷിക്കണമെന്നാണ് കോച്ചിന്റെ നിര്‍ദ്ദേശം. പരിക്കില്‍നിന്നും മോചിതരായ പ്രതിരോധനിര താരം തോമസ് വെര്‍മാലിനും, വിക്ടര്‍ കൊമ്പനിയും ജപ്പാനെതിരെ കളിച്ചേക്കുമെന്നാണ് സൂചന. ഇരുവരും തിരിച്ചെത്തുന്നതോടെ ബെല്‍ജിയത്തിന്റെ പ്രതിരോധത്തിലെ വിള്ളലുകള്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.



Story first published: Sunday, July 1, 2018, 18:36 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+