Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം ഇറങ്ങുന്നു; നിലനില്‍പിനായി ടുണീഷ്യയും

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ ബെല്‍ജിയവും ടുണീഷ്യയും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം വൈകിട്ട് 5.30ന് ഒട്ക്രിറ്റി അരീനയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ച ബെല്‍ജിയം രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ശ്രമം. ടുണീഷ്യയാകട്ടെ അവസാന നിമിഷം ഇംഗ്ലണ്ടിനോട് തോറ്റതിന്റെ ആഘാതത്തില്‍ നിലനില്‍പിനായാണ് ഇറങ്ങുക.

ആദ്യ മത്സരത്തിലെ അതേ കളിക്കാരെ തന്നെയാകും ബെല്‍ജിയം രണ്ടാം മത്സരത്തിലും പരീക്ഷിക്കുക. ഇരട്ടഗോള്‍ നേടിയ ലുക്കാക്കു, ഹസാര്‍ഡ്, ഡിബ്രുയിന്‍ സഖ്യം ടീമിന്റെ ആക്രമണം നയിക്കും. പ്രതിരോധവും മധ്യനിരയും ശക്തമായ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള ശ്രമത്തിലാണ്. അവസാന മത്സരം ഇംഗ്ലണ്ടിനെതിരെ ആയതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബെല്‍ജിയത്തെ സന്തുഷ്ടരാക്കില്ല.

belgium

ഇംഗ്ലണ്ടിനെതിരെ നന്നായി കളിച്ചെങ്കിലും അവസാന നിമിഷം ഗോള്‍ വഴങ്ങേണ്ടിവന്നതിനാല്‍ ടുണീഷ്യ ആശങ്കയിലാണ്. ബെല്‍ജിയത്തോട് പരാജയപ്പെട്ടാല്‍ അവര്‍ക്ക് ലോകകപ്പില്‍ നിന്നും മടങ്ങാം. സമനിലയെങ്കിലും വഴങ്ങി അവസാന മത്സരംവരെ പ്രതീക്ഷ നിലനിര്‍ത്താനാകും ടീമിന്റെ ശ്രമം. നേരത്തെ ബെല്‍ജിയവുമായി ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ 1-1 എന്ന നിലയിലായിരുന്നു ഫലം. മത്സരത്തില്‍ ബെല്‍ജിയത്തിന് ജയിക്കാന്‍ കഴിയുമെന്നാണ് പ്രവചനം.

Story first published: Saturday, June 23, 2018, 10:08 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+