Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരങ്ങളുമായി ബെല്‍ജിയം ഇന്നിറങ്ങുന്നു; പനാമ ചെറുക്കുമോ?; പ്രവചനം

Belgium Vs Panama Match Preview | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ബെല്‍ജിയവും പനാമയും തിങ്കളാഴ്ച ഏറ്റുമുട്ടും. ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്നവരില്‍ മുമ്പന്മാരായ ബെല്‍ജിയത്തിനെതിരെ പനാമയുടെ ചെറുത്തുനില്‍പ്പായിരിക്കും കളിയുടെ സവിശേഷത. മുന്‍നിര ടീമുകള്‍ക്ക് ആദ്യ മത്സരത്തില്‍ അടിതെറ്റിയതോടെ ബെല്‍ജിയത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍.

panama

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരങ്ങളുമായാണ് ബെല്‍ജിയത്തിന്റെ വരവ്. ഏദന്‍ ഹസാഡ്, റൊമേലു ലുക്കാക്കു, കെവിന്‍ ഡി ബ്രുയിന്‍, വെര്‍മീല്യന്‍ കുര്‍ട്ടോയ്‌സ്, വിന്‍സന്റ് കൊമ്പനി, മൗറാനേ ഫെല്ലെയ്‌നി, ഡെംബെലെ, ബാത്ഷുവായി എന്നിങ്ങനെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവര്‍ മാര്‍ട്ടിനസ് റോബര്‍ട്ടോയുടെ ടീമിനുണ്ട്. ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ചാമ്പ്യന്മാരാവുക എന്നതാകും ടീമിന്റെ പ്രഥമ ലക്ഷ്യം.

ആദ്യമായി ലോകകപ്പിനെത്തുന്ന പനാമ ബെല്‍ജിയത്തിനെതിരെ സമനിലയ്ക്കാകും കോപ്പുകൂട്ടുക. ഹാംസ്ട്രിംഗ് ഇഞ്ചുറിയില്‍ നിന്നും മുക്തനായ ക്യാപ്റ്റന്‍ ടോറസ് ഇറങ്ങും എന്നത് ടീമിന് ആശ്വാസകരമാണ്. അഞ്ചുപേരെ പ്രതിരോധത്തില്‍ കോട്ടകെട്ടി ബെല്‍ജിയത്തെ തടയാനാകും പനാമയുടെ ശ്രമം.

ഇരു ടീമുകളും ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടില്ല. സന്നാഹ മത്സരത്തില്‍ കോസ്റ്റാറിക്കയെ 4-1ന് തോല്‍പ്പിച്ചാണ് ബെല്‍ജിയത്തിന്റെ വരവ്. യോഗ്യതാ മത്സരത്തിലെ പത്തില്‍ 9ഉം ജയിച്ച ടീം കൂടിയാണ് ബെല്‍ജിയം. സന്നാഹ മത്സരങ്ങളില്‍ ഡെന്മാര്‍ക്ക്, സ്വിറ്റസര്‍ലന്‍ഡ്, നോര്‍വേ ടീമുകളോട് തോറ്റ പനാമ ലോകകപ്പിലെ ദുര്‍ബല ടീമുകളിലൊന്നാണ്. നിലവിലെ ഫോമില്‍ മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ബെല്‍ജിയം ജയിക്കാനാണ് സാധ്യത.


Story first published: Monday, June 18, 2018, 10:06 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+