Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റവരുടെ ഫൈനല്‍ ഇന്ന്; ബെല്‍ജിയമോ ഇംഗ്ലണ്ടോ?; പ്രവചനം ഈ ടീമിന്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് ഒരുനാള്‍ മുന്‍പ് ലൂസേഴ്‌സ് ഫൈനല്‍ അരങ്ങേറുമ്പോള്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ആശ്വാസ ജയത്തിനായി ഇറങ്ങും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സെമി തോല്‍വിയിലെ മാനസികാഘാതത്തിനുശേഷം ആരാധകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള അവസരമാണ് ഇരു ടീമുകള്‍ക്കും.

belgium

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ബെല്‍ജിയത്തിനുണ്ടാകും. കപ്പ് മോഹിച്ചെത്തിയ സുവര്‍ണ തലമുറ നാലാംസ്ഥാനവുമായി മടങ്ങുന്നത് ആരാധകര്‍ക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ മികച്ച താരങ്ങളെ തന്നെ അണിനിരത്തി ജയം പിടിച്ചെടുക്കാനാകും ബെല്‍ജിയത്തിന്റെ ശ്രമം.

സെമിയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ജയിക്കാവുന്ന മത്സരം കളഞ്ഞുകുളിച്ച ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനം ആശ്വാസമാകും. ഹാരി കെയിന്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കിയാകും സൗത്ത് ഗേറ്റ് ടീമിനെ ഇറക്കുക. ജയത്തോടെ നാട്ടിലേക്ക് തലയുയര്‍ത്തി മടങ്ങുകയാണ് ലക്ഷ്യമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു.

2010ല്‍ യുറുഗ്വായെ തോല്‍പ്പിച്ച ജര്‍മനിയാണ് മൂന്നാം സ്ഥാനക്കാര്‍. 2014ല്‍ നെതര്‍ലന്‍ഡ്‌സ് ബ്രസീലിനെ തോല്‍പ്പിച്ച് മൂന്നാമതെത്തി. ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തിന്റെയും ഇംഗ്ലണ്ടിന്റെയും ചരിത്രം തോല്‍വികളുടേതാണ്. 1986 ല്‍ ഫ്രാന്‍സിനോട് ബെല്‍ജിയവും 1990 ല്‍ ജര്‍മനിയോട് ഇംഗ്ലണ്ടും തോറ്റുു. റഷ്യയില്‍ ബെല്‍ജിയം ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, July 14, 2018, 11:52 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+