വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

തോല്‍വിയില്‍നിന്ന് ക്വാര്‍ട്ടറിലേക്ക്; ബെല്‍ജിയത്തിന്റെ വിജയരഹസ്യത്തെക്കുറിച്ച് പരിശീലകന്‍

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും മനോഹരമായ കളിയായിരുന്നു ജപ്പാന്‍, ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍. ആക്രമണവും വേഗതയും കൊണ്ട് ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച മത്സരം യൂറോപ്യന്‍ ടീമും ഏഷ്യന്‍ കരുത്തരും ലോകത്തിന് കാട്ടിത്തന്നു. രണ്ടാം പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്നുഗോള്‍ തിരിച്ചടിച്ച് ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പാക്കിയ ബെല്‍ജിയത്തിന്റേത് ലോകകപ്പിലെ തന്നെ അപൂര്‍വം തിരിച്ചുവരവ് കാഴ്ചകളിലൊന്നായി.

ബെല്‍ജിയം കളിക്കാരുടെ നിശ്ചയദാര്‍ഡ്യവും പതറാത്ത മനസ്സാന്നിധ്യവുമാണ് അന്തിമ വിജയം നേടാന്‍ അവരെ പ്രാപ്തരാക്കിയത്. ബെല്‍ജിയത്തിലെ ജനങ്ങള്‍ക്കുള്ള വിജയമാണിതെന്നാണ് കളിക്കുശേഷം പരിശീലകന്‍ പ്രതികരിച്ചത്. തങ്ങളെ പിന്തുണച്ചതിന് നന്ദി. കളിക്കാരെയോര്‍ത്ത് അഭിമാനിക്കുന്നു. ബെല്‍ജിയത്തിലെ ജനങ്ങള്‍ക്കുള്ള വിജയമാണിതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.

robertomartinez

ബെല്‍ജിയം കളിക്കാരുടെ വിജയതൃഷ്ണ പ്രകടമാക്കുന്ന മത്സരമാണിത്. ജപ്പാന്‍ കളിക്കാര്‍ അതിമനോഹരമായാണ് കളിച്ചത്. അവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. തങ്ങളെ അവര്‍ ശരിക്കും ആശങ്കയിലാക്കിയെന്നും മാര്‍ട്ടിനെസ് വ്യക്തമാക്കി. ബെല്‍ജിയത്തിനുള്ള പരീക്ഷണം കൂടിയാണിത്. പകരക്കാരായെത്തിയ കളിക്കാര്‍ക്ക് ടീമുമായി ഇണങ്ങാന്‍ സാധിച്ചത് കളിയെ മാറ്റിമറിച്ചു. ഇത്തരത്തിലുള്ള ഒരു മടങ്ങിവരവ് കളിക്കാരെക്കുറിച്ച് എല്ലാം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Belgium ക്വാര്‍ട്ടറില്‍ | Oneindia Malayalam

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുടരെ രണ്ടുഗോളടിച്ച് കളിയില്‍ പിടിമുറുക്കിയ ജപ്പാനെതിരെ രണ്ടു ഗോളുകളും തിരിച്ചടിക്കുകയും കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ വിജയഗോള്‍ നേടുകയും ചെയ്ത ബെല്‍ജിയം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ബ്രസീല്‍ ആണ് ബെല്‍ജിയത്തിന്റെ എതിരാളി.

Story first published: Tuesday, July 3, 2018, 11:47 [IST]
Other articles published on Jul 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X