വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

തിരിച്ചുവരവില്‍ ബെല്‍ജിയം തകര്‍ത്തത് 48 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

റോസ്‌തോവ് അരീന: ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്നത് ഒരു പരസ്യചിത്രത്തിന്റെ തലക്കെട്ടായിരുന്നെങ്കിലും ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തെ ഇതുമായി ബന്ധപ്പെടുത്തി വിശേഷിപ്പിച്ചാല്‍ ഒട്ടും അധികമാകില്ല. ജപ്പാനെ 3-2ന് തോല്‍പ്പിച്ച് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുമ്പോള്‍ വഴിമാറിയത് ഒരു ചരിത്രമാണ്. 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്നിട്ടും വിജയത്തിലേക്ക് കുതിച്ച് 48 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ചെമ്പട പൊളിച്ചെഴുതിയത്.

1970-ന് ശേഷം ലോകകപ്പിലെ നോക്കൗട്ട് സ്‌റ്റേജില്‍ 2-0ന് പിന്നില്‍ നിന്നിട്ടും വിജയം കൈപിടിയിലൊതുക്കിയ ആദ്യ ടീമാണ് ബെല്‍ജിയം. ഇതിന് മുന്‍പ് ആ റെക്കോര്‍ഡ് വെസ്റ്റ് ജര്‍മ്മനിയുടെ പേരിലായിരുന്നു. 1970 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ 3-2ന് തോല്‍പ്പിച്ചായിരുന്നു അവര്‍ റെക്കോര്‍ഡ് പുസ്‌കത്തില്‍ പേരെഴുതിച്ചേര്‍ത്തത്. വെസ്റ്റ് ജര്‍മ്മനി എക്‌സ്ട്രാ ടൈമിലാണ് വിജയഗോള്‍ കുറിച്ചതെങ്കില്‍ ബെല്‍ജിയം ഇത് സാധാരണ സമയത്ത് തന്നെ പൂര്‍ത്തിയാക്കി. പോര്‍ച്ചുഗല്‍ 1966-ല്‍ ഡിപിആര്‍ കൊറിയയെ 5-3ന് തോല്‍പ്പിച്ചത് ഈ തരത്തിലായിരുന്നു.

belgium

രണ്ട് ഗോള്‍ പിന്നില്‍ നിന്ന ടീം നോക്കൗട്ട് സ്‌റ്റേജില്‍ വിജയിക്കുന്നത് ലോകകപ്പില്‍ ഇത് ആറാം തവണ മാത്രമാണ്. ജപ്പാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ചരിത്രത്തില്‍ തങ്ങള്‍ക്കും ഇടംനല്‍കിയ ശേഷമാണ് ആ മടക്കം. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ജപ്പാന് വേണ്ടി നേടുന്ന ആദ്യത്തെ ഗോളാണ് ഗെന്‍കി ഹരാഗുച്ചി കുറിച്ചത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ജപ്പാന്‍ നേടിയതും ഇക്കുറിയാണ്, ആറ്.

മത്സരം 90-ാം മിനിറ്റിലേക്ക് കടന്ന ഘട്ടത്തിലാണ് നാസെര്‍ ചാഡ്‌ലിയുടെ വിജയഗോള്‍ പിറക്കുന്നത്. എന്തായാലും കണക്കുകള്‍ പറയുന്ന ഈ ചരിത്രം അനുസരിച്ച് വിജയിച്ച ബെല്‍ജിയത്തിനും, തോറ്റ ജപ്പാനും അഭിമാനിക്കാവുന്ന വക ബാക്കിയുണ്ട്.


Story first published: Tuesday, July 3, 2018, 17:12 [IST]
Other articles published on Jul 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X