Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സ് കരുത്തര്‍; പക്ഷെ കപ്പ് നേടുക തന്നെയാണ് ലക്ഷ്യമെന്ന് ബെല്‍ജിയം താരം

ആത്മവിശ്വാസത്തിൽ ബെൽജിയം | Oneindia Malayalam

കെയ്‌റോ: ലോകകപ്പ് നേടാന്‍ കഴിയാത്ത ഒരു അവസ്ഥ നേരിട്ടാല്‍ ബെല്‍ജിയം തീര്‍ത്തും നിരാശയിലേക്ക് കൂപ്പുകുത്തുമെന്ന് പ്രതിരോധക്കാരന്‍ തോമസ് വെര്‍മാലന്റെ കുമ്പസാരം. റഷ്യയില്‍ സെമി ഫൈനല്‍ വരെ എത്തിനില്‍ക്കുന്ന ടീമിന് ലോകകിരീടം ഉയര്‍ത്താനുള്ള എല്ലാ മികവുകളുമുണ്ടെന്ന് ഉറപ്പിച്ച് കൊണ്ടാണ് ഈ സമ്മതപ്രകടനം. മറ്റെല്ലാ താരങ്ങളും ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തെ ലക്ഷ്യംവെയ്ക്കുമ്പോള്‍ തന്റെ ലക്ഷ്യം മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഞായാഴ്ചത്തെ ഫൈനലിലാണെന്നും വെര്‍മാലന്‍ കൂട്ടിച്ചേര്‍ക്കുന്നു.

'ഞങ്ങള്‍ക്ക് ഫൈനലില്‍ എത്തിയേ തീരൂ, അവിടെ മികച്ച പ്രകടനം നടത്തി വിജയിക്കുകയും വേണം. കാരണം അത് സംഭവിച്ചില്ലെങ്കില്‍ കനത്ത നിരാശയാകും ഫലം. ഞങ്ങളുടെ ലക്ഷ്യം മുന്നോട്ട് കുതിച്ച് ഫൈനല്‍ വിജയിക്കുകയാണ്', വെര്‍മാലന്‍ വ്യക്തമാക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാന്‍ 48 മണിക്കൂര്‍ അവശേഷിക്കവെ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ 32-കാരന്റെ ആത്മവിശ്വാസപ്രകടനം.

thomasvermaelen

ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ പുറംതള്ളിയാണ് സെമിയില്‍ എത്തിയത്. ആകര്‍ഷകമായ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ച് കഴിഞ്ഞു. ജപ്പാനെതിരെ ഉണ്ടായ ബുദ്ധിമുട്ടുകളില്‍ നിന്നും തിരികെ വന്നുകഴിഞ്ഞു. ഞങ്ങള്‍ സ്വയം വിശ്വസിക്കുന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യമാകും, വെര്‍മാലന്‍ വ്യക്തമാക്കി. ജപ്പാനെതിരെ പിന്നില്‍ നിന്നും വിജയിച്ച് കയറിയ ബെല്‍ജിയം ബ്രസീലിനെ 2-1ന് തുരത്തിയാണ് സെമിയില്‍ എത്തിയത്. അഞ്ച് വട്ടം കപ്പ് നേടിയ ബ്രസീലിനേക്കാള്‍ ബുദ്ധിമുട്ടുള്ള എതിരാളിയാണ് ഫ്രാന്‍സെന്ന് ഇദ്ദേഹം സമ്മതിക്കുന്നു.

ലോകകപ്പിന് മുന്‍പ് തന്നെ ഫ്രാന്‍സ് ഫേവറിറ്റുകളാണ്. അവരുടെ വ്യക്തിഗത മികവ് മത്സരം ബുദ്ധിമുട്ടുള്ളതാക്കും. ബാഴ്‌സയിലെ സഹതാരം സാമുവല്‍ ഉംറ്റിറ്റി വേഗവും, ശക്തിയുമുള്ള കംപ്ലീറ്റ് ഡിഫന്‍ഡറാണ്. എന്നാല്‍ തങ്ങളുടെ അനുഭവസമ്പത്തുള്ള കളിക്കാരെ മുന്‍നിര്‍ത്തി ഫ്രാന്‍സിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം.

Story first published: Monday, July 9, 2018, 16:56 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+