Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെക്കാമിന്‍റെ മകന്‍ മാഞ്ചസ്റ്ററില്‍ ചേരുന്നു?

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്‌സിയില്‍ നിന്ന് അത്രയെളുപ്പം മായ്ച്ച് കളയാവുന്ന ഒരു പേരല്ല ബെക്കാം. ഡേവിഡ് ബെക്കാമിന്റെ മൂത്തമകന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാമാണ് ഇനി മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെ പുതിയ ബെക്കാമെന്നാണ് സൂചന. പരിശീലനത്തിനായി ബ്രൂക്ക് ലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നു. 14 കാരനായ ബ്രൂക്ക് ലിന്‍ തന്റെ പിതാവിനൊപ്പമാണ് ക്ളബ്ബില്‍ എത്തിയത്. ഒക്ടോബര്‍ 31 നാണ് ബ്രൂക്ക് ലിന്‍ മാഞ്ചസ്റ്ററില്‍ ചേര്‍ന്നത്.

മറ്റ് താരങ്ങള്‍ക്കൊപ്പം ബ്രൂക്ക് ലിന്‍ പരിശീലനത്തിനിറങ്ങി. ക്ളബ്ബുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് നടന്ന കായിക പരിശോധനയ്ക്കാണ് ബ്രൂക്ക്‌ലിന്‍ മാഞ്ചസ്റ്ററില്‍ എത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രൂക്ക്‌ലിന്റെ പരിശീലനത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

David Beckham, Brooklyn Beckham

ചെല്‍സിയുടേയും ക്യൂന്‍സ് പാര്‍ക്ക റേഞ്ചേഴ്‌സിന്റെയും പരിശീലനം ബ്രൂക്ക്‌ലിന്‍ ഇതിന് മുന്‍പ് തന്നെ നേടിയിരുന്നു. 2003 ലാണ് ഡേവിഡ് ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് വിടപറഞ്ഞത്.

Story first published: Saturday, November 2, 2013, 13:10 [IST]
Other articles published on Nov 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+