Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലും നാപോളിയും പുറത്ത്, ബയേണും റയലും ക്വാര്‍ട്ടറില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ വന്‍ നാണക്കേടും പേറി പുറത്തായപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയുടെ കുതിപ്പും പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചു. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ബയേണ്‍ മ്യൂണിക്ക് ഇരുപാദത്തിലുമായി 10-2 ന് ആഴ്‌സണിനെ തകര്‍ത്തു. ആദ്യ പാദം ഹോംഗ്രൗണ്ടില്‍ 5-1ന് ജയിച്ച ബയേണ്‍ ആഴ്‌സണലിന്റെ ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദവും ഇതേ മാര്‍ജിനില്‍ ജയിച്ചു.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ഇതേ പ്രകടനം ആവര്‍ത്തിച്ചു. ഹോംഗ്രൗണ്ടിലെ ആദ്യ പാദം റയല്‍ 3-1ന് ജയിച്ചിരുന്നു. നാപോളിയുടെ തട്ടകത്തിലും ഇതേ മാര്‍ജിന്‍ ജയം റയല്‍ ആവര്‍ത്തിച്ചതോടെ ഇരുപാദ സ്‌കോര്‍ 6-2.

വാല്‍ക്കോട്ടിന്റെ ഗോളില്‍ പ്രതീക്ഷ...

വാല്‍ക്കോട്ടിന്റെ ഗോളില്‍ പ്രതീക്ഷ...

ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ മത്സരത്തിന് ഇറങ്ങുമ്പോള്‍ ആഴ്‌സണല്‍ നാല് ഗോളുകള്‍ക്ക് പിറകില്‍. ഇരുപതാം മിനുട്ടില്‍ തിയഗോ വാല്‍ക്കോട്ടിന്റെ തകര്‍പ്പന്‍ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തിയതോടെ ഇരുപാദ സ്‌കോര്‍ 2-5. ഇനി മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറിലെത്താം. ആദ്യ പകുതിയില്‍ വാല്‍ക്കോട്ടും ഒലിവര്‍ ജിറൂദും മികച്ച അവസരങ്ങള്‍ പാഴാക്കിയത് ബയേണിന് ഭാഗ്യമായി.

 രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ്...

രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ്...

മനോഹരമായി കളിച്ചു വരുമ്പോഴാണ് ആഴ്‌സണലിന് അമ്പത്തിനാലാം മിനുട്ടില്‍ ഡിഫന്‍ഡര്‍ കോസിനിയെ ചുവപ്പ് കാര്‍ഡിലൂടെ നഷ്ടമാകുന്നത്. ബയേണ്‍ സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതാണ് ഫ്രഞ്ച് സെന്റര്‍ ബാക്കിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോസ്‌കി ആഴ്‌സണല്‍ഗോളി ഡേവിഡ് ഒസ്പിനക്ക് അവസരം നല്‍കാതെ വലയിലെത്തിച്ചു. ഇരുപാദത്തിലുമായി 6-2ന് ബയേണ്‍ ആധിപത്യം സ്ഥാപിച്ചതോടെ ആഴ്‌സണലിന്റെ കഥ കഴിഞ്ഞു.

 ഗണ്ണേഴ്‌സിനെതിരെ ബയേണിന്റെ വെടിയുണ്ടകള്‍..

ഗണ്ണേഴ്‌സിനെതിരെ ബയേണിന്റെ വെടിയുണ്ടകള്‍..

സമനില ഗോളോടെ ബയേണ്‍ മത്സരം പിടിച്ചെടുത്തു. പിന്നീട് ഒന്നിന് പിറകെ ഒന്നായിഗോളുകള്‍. ആര്യന്‍ റോബന്‍ (68), ഡഗ്ലസ് കോസ്റ്റ (78), പിന്നാടെ വിദാലിന്റെ ഡബിള്‍ (80, 85).

 ഒന്ന് വിറച്ചെങ്കിലും റയല്‍ മുന്നേറി...

ഒന്ന് വിറച്ചെങ്കിലും റയല്‍ മുന്നേറി...

നാപോളിയുടെ തട്ടകത്തില്‍ ഇരുപത്തിനാലാം മിനുട്ടില്‍ മെര്‍ട്ടെന്‍സിന്റെ ഗോളില്‍ റയല്‍ പിറകിലായി. ഇരുപാദ സ്‌കോറില്‍ 2-3ന് നാപോളിയുടെ തിരിച്ചുവരവ്. ഒരു ഗോളുകള്‍ കൂടി നേടിയാല്‍ നാപോളിക്ക് ക്വാര്‍ട്ടറിലെത്താം. ആദ്യപകുതിയില്‍ 1-0ന് നാപോളി മുന്നില്‍. രണ്ടാം പകുതിയില്‍ അമ്പത്തൊന്നാം മിനുട്ടില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയല്‍ സമനില പിടിച്ചു. ഇത് നിര്‍ണായക എവേ ഗോള്‍ റയലിന് സമ്മാനിച്ചു. ആറ് മിനുട്ടിന് ശേഷം മെര്‍ട്ടെന്‍സിന്റെ സെല്‍ഫ് ഗോളില്‍ റയല്‍ 2-1ന് മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ മൊറാട്ടയുടെ ഗോളില്‍, റയല്‍ 3-1ന് ജയിച്ചു.

ഗോള്‍ നില

ഗോള്‍ നില

ആഴ്‌സണല്‍ 1-5 ബയേണ്‍ (ഇരുപാദസ്‌കോര്‍ 2-10)

നാപോളി 1-3 റയല്‍ മാഡ്രിഡ് (ഇരുപാദ സ്‌കോര്‍ 2-6)

Story first published: Wednesday, March 8, 2017, 10:55 [IST]
Other articles published on Mar 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+