Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Bundesliga: ജര്‍മനിയില്‍ വീണ്ടും ബയേണ്‍... തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടം

ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം തകര്‍ക്കാന്‍ ഈ സീസണിലും ആര്‍ക്കുമായില്ല. തുടര്‍ച്ചയായ എട്ടാം സീസണിലും ജര്‍മന്‍ ഫുട്‌ബോളിലെ ചാംപ്യന്‍പട്ടം ബയേണ്‍ പിടിച്ചെടുത്തു. സീസണില്‍ ഇനി രണ്ടു റൗണ്ടുകള്‍ ബാക്കി നില്‍ക്കെയാണ് ബയേണ്‍ കിരീടമുറപ്പാക്കിയത്. എവേ മല്‍സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വെര്‍ഡര്‍ ബ്രെമനെയാണ് കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ബയേണ്‍ മറികടന്നത്.

1

ആദ്യ പകുതി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഗോള്‍ ബയേണിന്റെ ജയും ഉറപ്പിക്കുകയായിരുന്നു. സീസണിലെ 31ാം ഗോളാണ് താരം നേടിയത്. കരിയറില്‍ ഇതാദ്യമായാണ് ബുണ്ടസ് ലിഗയുടെ ഒരു സീസണില്‍ അദ്ദേഹം 30ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയത്. ഇനി രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടിനേക്കാള്‍ ആറു പോയിന്റ് മുന്നിലാണ് ബയേണ്‍. മറ്റു മല്‍സരങ്ങളില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 3-0ന് വോള്‍ഫ്‌സ്ബര്‍ഗിനെയും ഫ്രീബര്‍ഗ് 2-1ന് ഹെര്‍ത്താ ബെര്‍ലിനെയും യൂനിയന്‍ ബെര്‍ലിന്‍ 1-0ന് പെഡര്‍ബോണിനെയും കീഴടക്കി.

ജയിച്ചെങ്കിലും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല ബ്രെമനെതിരേ ബയേണ്‍ കാഴ്ചവച്ചത്. സ്ഥിരം ശൈലിയിലുള്ള ഒഴുക്ക് ബയേണിന്റെ കളിയില്‍ കണ്ടില്ല. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ബ്രെമന് കളിയില്‍ സമനില നേടാനാവാതെ പോയത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് മാക്‌സിമിലിയന്‍ എഗെസ്റ്റീനിന്റെ താഴ്ന്ന ഷോട്ട് ഇടതു പോസ്റ്റിനെ മൂളി കടന്നുപോവുകയായിരുന്നു.

2

ബോള്‍ പൊസെഷനില്‍ ബയേണ്‍ മികച്ചു നിന്നെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ 43ാം മിനിറ്റില്‍ മല്‍സരവിധി കുറിക്കപ്പെട്ട ബയേണിന്റെ വിജയഗോള്‍ പിറന്നു. ജെറോം ബോട്ടെങ് നല്‍കിയ പന്ത് നെഞ്ചു കൊണ്ട് തട്ടുത്തിട്ട ശേഷം ലെവന്‍ഡോസ്‌കി തൊടുത്ത വലംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയാരംഭിച്ച് 10 മിനിറ്റിനുള്ളില്‍ ലെവന്‍ഡോസ്‌കി വീണ്ടും വലയില്‍ പന്തെത്തിച്ചെങ്കിലും ഇത്തവണ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഗോളിലേക്കുള്ള മുന്നേറ്റത്തില്‍ തോമസ് മുള്ളര്‍ ഓഫ് സൈഡിലേക്കു കയറിയതാണ് താരത്തിനു ഗോള്‍ നിഷേധിച്ചത്. 79ാം മിനിറ്റില്‍ അല്‍ഫോന്‍സോ ഡേവിസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് പത്തു പെരെ വച്ചാണ് ബയേണ്‍ ഒരു ഗോള്‍ ലീഡ് കാത്തുസൂക്ഷിച്ചത്.

Story first published: Wednesday, June 17, 2020, 9:49 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+