For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോളില്‍ ആറാടി ബയേണ്‍; ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു... ഡോട്മുണ്ടിനും ജയം

മ്യൂണിക്ക്/റോം: അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തി. 25ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ ഹോംഗ്രൗണ്ടില്‍ 6-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ തരിപ്പണമാക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുമായി മികച്ചുനിന്നപ്പോള്‍ സെര്‍ജി ഗാബ്രി, ജെയിംസ് റോഡ്രിഗസ്, തോമസ് മുള്ളര്‍, ജോസുഹ കിമ്മിച്ച് എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു.

bayern munich

ലീഗിലെ 25ാം റൗണ്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബൊറൂസ്യ ഡോട്മുണ്ട് 3-1ന് വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോള്‍ ശരാശരിയിലാണ് ബയേണ്‍ ഡോട്മുണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. മാര്‍കോ റ്യൂസ്, പാകോ അല്‍കാസര്‍, ക്രിസ്റ്റിയാന്‍ പുലിസിക്ക് എന്നിവരുടെ ഗോളില്‍ ഡോട്മുണ്ട് 3-1ന് സ്റ്റുഗര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ സെപ്തംബറിനു ശേഷമാണ് ബയേണ്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നത്. 25 മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റ് വീതമാണ് ബയേണിനും ഡോട്മുണ്ടിനുമുള്ളത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ ബയേണ്‍ ലീഗില്‍ ഒന്നാമതെത്തുകയായിരുന്നു.

ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ 2-1ന് ചീവോയെയും പാര്‍മ 1-0ന് ജിനോവയെയും തോല്‍പ്പിച്ചു. നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് മിലാന്‍.

Story first published: Sunday, March 10, 2019, 10:33 [IST]
Other articles published on Mar 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+