Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോട്മുണ്ടിനെ തരിപ്പണമാക്കി ബയേണ്‍, ലീഗില്‍ ഒന്നാമത്...യുവന്റസ്, റയല്‍ ടീമുകള്‍ക്കും ജയം

മ്യൂണിക്ക്/റോം/മാഡ്രിഡ്: ജര്‍മന്‍ ലീഗില്‍ ഫുട്‌ബോളില്‍ വമ്പന്‍മാര്‍ തമ്മിലുള്ള ക്ലാസിക്ക് പോരില്‍ ബൊറൂസ്യ ഡോട്മുണ്ടിനെ തരിപ്പണമാക്കി മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ലീഗിലെ 28ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഡോട്മുണ്ടിന്റെ കഥകഴിക്കുകയായിരുന്നു.

football

ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഓരോ തവണ ലക്ഷ്യംകണ്ട മാറ്റ്‌സ് ഹമ്മല്‍സ്, ജാവി മാര്‍ട്ടിനെസ്, സെര്‍ജി നാബ്രി എന്നിവരാണ് ബയേണിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. വിജയത്തോടെ ഡോട്മുണ്ടിനെ പിന്തള്ളി ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. 28 മല്‍സരങ്ങളില്‍ നിന്ന് ബയേണിന് 64 ഉം ഡോട്മുണ്ടിന് 63 ഉം പോയിന്റാണുള്ളത്.

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് 2-1ന് എസി മിലാനെയും സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് 2-1ന് ഐബറിനെയും പരാജയപ്പെടുത്തി.

Story first published: Sunday, April 7, 2019, 16:05 [IST]
Other articles published on Apr 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+