മ്യൂണിക്: വോള്‍സ്ബര്‍ഗിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പതിനേഴാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയാണ് വിജയഗോള്‍ നേടിയത്. ഡി എസ് സി അര്‍മീനിയ ബെല്ഫെഡ്, ഹാംബര്‍ഗര്‍ എസ് വി, ഗ്ലാഡ്ബാച് ക്ലബ്ബുകളും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
കഴിഞ്ഞ നാല് സീസണില്‍ മൂന്നിലും ജര്‍മന്‍ കപ്പ് ജേതാക്കളാണ് ബയേണ്‍ മ്യൂണിക്. ഇത്തവണയും കിരീടഫേവറിറ്റുകളായി കാര്‍ലോ ആഞ്ചലോട്ടിയും ടീം മുന്നേറുകയാണ്. വോള്‍സ്ബര്‍ഗ് കടുത്ത വെല്ലുവിളിയാണ് ബയേണിന് ഉയര്‍ത്തിയത്. ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുവറിന്റെ രണ്ട് മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഫലം മറിച്ചായേനെ.
ഗോള്‍ നില
ബയേണ്‍ മ്യൂണിക് 1-0 വോള്‍സ്ബര്‍ഗ്
എഫ് സ അസ്തോറിയ 1-1 ഡി എസ് സി അര്‍മീനിയ (ഷൂട്ടൗട്ടില്‍ അര്‍മീനിയ 5-4ന് ജയിച്ചു)
ഹാംബര്‍ഗര്‍ 2-0 എഫ് സി കൊളോണ്‍
എസ്പിവിഗ് 0-2 ബൊറൂസിയ ഗ്ലാഡ്ബാച്