Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: ബയേണോ, പിഎസ്ജിയോ? ഫൈനല്‍ എപ്പോള്‍, എവിടെ, ടിവി ചാനല്‍ എല്ലാമറിയാം

ലിസ്ബണ്‍: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ ആരാവും? ആറാം തവണയും കിരീടം ജര്‍മനിയിലേക്കു പറക്കുമോ, അല്ലെങ്കില്‍ കിരീടം ഫ്രാന്‍സിലെത്തുമോ? ഉത്തരം ലഭിക്കാന്‍ ഇനിയധികം കാത്തിരിക്കേണ്ട. ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സിലെ വിജയികളായ പിഎസ്ജിയും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് കലാശപ്പോര് ഞായറാഴ്ച നടക്കും.

പോര്‍ച്ചുഗലിലാണ് യൂറോപ്യന്‍ ചാംപ്യന്‍മാരുടെ കിരീടധാരണം നടക്കുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ടൂര്‍ണമന്റിലെ മറ്റു മല്‍സരങ്ങളെപ്പോലെ തന്നെ ഫൈനലിലും കാണികളെ പ്രവേശിപ്പിക്കില്ല.

ടീമുകളെ അറിയാം

ടീമുകളെ അറിയാം

ബയേണ്‍ (യുവേഫ റാങ്കിങ് 2)
ഫൈനല്‍ പ്രവേശനം- ഗ്രൂപ്പ് ബി ചാംപ്യന്‍മാര്‍, പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ചെല്‍സിയെ 7-1ന് തകര്‍ത്തു. ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ 8-2നും സെമിയില്‍ ലിയോണിനെ 3-നും തോല്‍പ്പിച്ചു (ക്വാര്‍ട്ടര്‍, സെമി ഫൈനലുകള്‍ ഒരു ലെഗായാണ് നടത്തിയത്)
ടോപ്‌സ്‌കോറര്‍- റോബര്‍ട്ട് ലെവന്‍ഡോസ്‌കി (15 ഗോളുകള്‍)
കഴിഞ്ഞ സീസണ്‍- ക്വാര്‍ട്ടര്‍ ഫൈനലസ്റ്റഫുകള്‍
ചാംപ്യന്‍സ് ലീഗിലെ പ്രകടനം- അഞ്ചു തവണ ജേതാക്കള്‍. അവസാനത്തെ കിരീടവിജയം 2012-13ല്‍

പിഎസ്ജി (യുവേഫ റാങ്കിങ് 7)

പിഎസ്ജി (യുവേഫ റാങ്കിങ് 7)

ഫൈനല്‍ പ്രവേശനം-ഗ്രൂപ്പ് എ ജേതാക്കള്‍. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ബൊറൂസ്യ ഡോട്മുണ്ടിനെ 3-2നു പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റലാന്റയെ 2-1നും സെനിയില്‍ ലെയ്പ്ഷിഗിനെ 3-0നും തോല്‍പ്പിച്ചു.
ടോപ്‌സ്‌കോറര്‍- മൗറോ ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ (അഞ്ചു ഗോളുകള്‍).
കഴിഞ്ഞ സീസണില്‍- പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
ചാംപ്യന്‍സ് ലീഗിനെ പ്രകടനം- ഇത്തവണ ആദ്യമായാണ് പിഎസ്ജി ഫൈനലിലെത്തിയത്.

സാധ്യതാ ലൈനപ്പ്

സാധ്യതാ ലൈനപ്പ്

പാരിസ് സെന്റ് ജര്‍മെയ്ന്‍- റിക്കോ, കെഹ്‌റര്‍, തിയാഗോ സില്‍വ, കിംപെംബെ, ബെര്‍നറ്റ്, വെറാട്ടി, മാര്‍ക്വിഞ്ഞോസ്, ഹെരേര, ഡിമരിയ, നെയ്മര്‍, എംബാപ്പെ.
ബയേണ്‍ മ്യൂണിക്ക്- നൂയര്‍, കിമ്മിക്ക്, ബോട്ടെങ്, അലാബ, ഡേവിസ്, ഗൊറെറ്റ്‌സ്‌ക, തിയാഗോ, പെരിസിച്ച്, മുള്ളര്‍, നാബ്രി, ലെവന്‍ഡോസ്‌കി.

മുമ്പത്തെ മുഖാമുഖം

മുമ്പത്തെ മുഖാമുഖം

ഇതു വരെ എട്ടു തവണ ചാംപ്യന്‍സ് ലീഗില്‍ ബയേണും പിഎസ്ജിയും കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇവയെല്ലാം ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച പിഎസ്ജിക്കാണ് കണക്കുകളില്‍ മുന്‍തൂക്കം. ബയേണ്‍ മൂന്നു കളികള്‍ ജയിച്ചു. ഏറ്റവും അവസാനമായി 2017ലെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇത്. അന്ന് ആദ്യപാദത്തില്‍ ബയേണ്‍ 3-1ന് ജയിച്ചപ്പോള്‍ രണ്ടാംപാദത്തില്‍ പിഎസ്ജി 3-0ന് കണക്കുതീര്‍ത്തു.

എപ്പോള്‍ എവിടെ കാണാം

എപ്പോള്‍ എവിടെ കാണാം

ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലൂസ് സ്‌റ്റേഡിയത്തില്‍ പ്രാദേശിക സമയം ഞായറാഴ്ച രാത്രി എട്ടു മണിക്കാണ് ഫൈനല്‍ നടക്കുക. എന്നാല്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു രാത്രി 12.30ന് വരെ കാത്തിരിക്കേണ്ടിവരും.
സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്ഡി ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സോണി ലിവിലും (sony liv) ഫൈനല്‍ ആസ്വദിക്കാം.

Story first published: Saturday, August 22, 2020, 15:55 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+