Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണ്‍ വീണ്ടും യൂറോപ്യന്‍ കിങ്‌സ്- കോമാന്റെ ഗോളില്‍ പിഎസ്ജി പത്തി മടക്കി

1
2095545

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം വീണ്ടും ജര്‍മനിയിലേക്ക്. കന്നി ഫൈനല്‍ കളിച്ച ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയെ കൊമ്പുകുത്തിച്ച് ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ ആറാം യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിട്ടു. ലിസ്ബണില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. 59ാം മിനിറ്റില്‍ കിങ്സ്സി കോമാന്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. 2013നു ശേഷം ബയേണിന്‍റെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് കിരീടം കൂടിയാണിത്. ചാംപ്യന്‍സ് ലീഗില്‍ ഒരു സീസണിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് കിരീടം ചൂടിയ ആദ്യത്തെ ടീമെന്ന റെക്കോര്‍ഡിനും ബയേണ്‍ അവകാശികളായി.

6

പന്തടക്കത്തിലും പാസിങിലുമെല്ലാം ബയേണിന്റെ ചുവപ്പുപടയ്ക്കായിരുന്നു ആധിപത്യം. പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാനായില്ലെങ്കിലും ലഭിച്ച അവസരങ്ങളില്‍ അവര്‍ മിന്നല്‍ നീക്കങ്ങളിലൂടെ ബയേണ്‍ ഗോള്‍മുഖം വിറപ്പിച്ചു. പക്ഷെ ബയേണ്‍ ഗോള്‍കീപ്പര്‍ മാന്വല്‍ നുയറുടെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു.

ആദ്യപകുതി കൂടുതല്‍ തുറന്ന പോരാട്ടമായിരുന്നെങ്കില്‍ രണ്ടാംപകുതിയില്‍ ബയേണിന്റെ മേധാവിത്വമാണ് കണ്ടത്. പ്രത്യേകിച്ചും ലീഡ് നേടിയ ബയേണ്‍ കാഴ്ച വച്ച ഫുട്‌ബോള്‍ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്നതായിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ ബയേണിനു തോളോടു ചേര്‍ന്നു പോരാടിയ പിഎസ്ജി പക്ഷെ രണ്ടാംപകുതിയില്‍ ക്ഷീണിതരായി കാണപ്പെട്ടു.

ഹൈ പ്രെസിങ് ഫുട്‌ബോള്‍

കൊവിഡ് മഹാമാരി കാരണം സ്‌റ്റേഡിയത്തില്‍ കാണികളുടെ സാന്നിധ്യമില്ലായിരുന്നെങ്കിലും കളിയാവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഹൈ പ്രെസിങ് ഗെയിമാണ് തുടക്കം മുതല്‍ ഇരുടീമുകളും കാഴ്ചവച്ചത്. ബയേണിന്റെ ചെമ്പടയ്ക്കായിരുന്നു പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കമെങ്കിലും പന്ത് ലഭിച്ചപ്പോഴൊന്നും പിഎസ്ജിയും നിരാശപ്പെടുത്തിയില്ല.

1

നുയറുടെ തകര്‍പ്പന്‍ സേവ്

കളിയില്‍ ഗോളിയുടെ ആദ്യത്തെ സേവ് കണ്ടത് 19ാ മിനിറ്റിലാണ്. ബയേണിന്റെ സൂപ്പര്‍ ഗോളി മാന്വല്‍ നുയര്‍ക്കാണ് ആദ്യത്തെ സേവ് നടത്തേണ്ടി വന്നത്. ഇടതു വിങിലൂടെ നെയ്മറും എംബാപ്പെയും ചേര്‍ന്നു നടത്തിയ മിന്നല്‍ നീക്കം. പന്തുമായി ബോക്‌സിനുള്ളിലേക്ക് ശരവേഗത്തില്‍ ഓടിക്കയറിയ നെയ്മര്‍ക്കു മുന്നില്‍ നുയര്‍ മാത്രം. അല്‍പ്പം ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്നും നെയ്മര്‍ തൊടുത്ത ഷോട്ട് നുയര്‍ കാല് കൊണ്ട് തടുക്കുകയായിരുന്നു. ലൂസ് ബോളില്‍ നിന്നും നെയ്മര്‍ വീണ്ടും ഷോട്ടിനു ശ്രമിച്ചെങ്കിലും ഇത്തവണയും നുയര്‍ ബ്ലോക്ക് ചെയ്തു.

2

ബയേണിനെ തടഞ്ഞ് ഗോള്‍പോസ്റ്റ്

22ാം മിനിറ്റില്‍ ബയേണിന്റെ ആദ്യത്തെ ഗോള്‍ശ്രമം കണ്ടു. പക്ഷെ പിഎസ്ജിയുടെ രക്ഷയ്‌ക്കെത്തിയത് ഗോള്‍ പോസ്റ്റായിരുന്നു. ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലെവന്‍ഡോസ്‌കിയുടെ കാലില്‍ പന്തെത്തി. ഒന്നു വെട്ടിത്തിരിഞ്ഞ് താരം തൊടുത്ത ഗോളെന്നുറപ്പായിരുന്ന ഷോട്ട് തടയാന്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ മുഴുനീളന്‍ ഡൈവ്. പക്ഷെ പന്ത് ഇടത് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

3

ഡിമരിയയുടെ ഷോട്ട്

രണ്ടു മിനിറ്റിനകം അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയക്കു പിഎസ്ജിയുടെ അക്കൗണ്ട് തുറക്കാന്‍് സുവര്‍ണാവസരം ലഭിച്ചു. നെയ്മറായികുന്നു നീക്കത്തിനു തുടക്കമിട്ടത്. ആന്‍ഡര്‍ ഹെരേരയ്‌ക്കൊപ്പം വണ്‍ടച്ച് പാസ് കളിച്ച ശേഷം ബോക്‌സിനകത്ത് വച്ച് ഗോലി നുയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഡിമരിയയുടെ തകര്‍പ്പന്‍ ഷോട്ട് പക്ഷെ ക്രോസ് ബാറിനു മുകളിലൂടെ വെടിയുണ്ട കണക്കെ ചീറിപ്പാഞ്ഞു.

4

ബോട്ടെങ് കളംവിടുന്നു

26ാം മിനിറ്റില്‍ ബയേണിന് കളിയിലെ ആദ്യത്തെ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തേണ്ടി വന്നു. ഡിഫന്‍ഡര്‍ ജെറോം ബോട്ടെങാണ് പരിക്കറേറ്റ് വീണത്. തുടര്‍ന്നു മുടന്തി നീങ്ങിയ താരത്തെ കോച്ച് പിന്‍വലിക്കുകയും ചെയ്തു. സ്യൂളാണ് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയത്.

5

സുവര്‍ണാവസരം തുലച്ച് എംബാപ്പെ

ഒന്നാംപകുതിക്കു തൊട്ടുമുമ്പ് എംബാപ്പെയ്ക്കു പിഎസ്ജിയുടെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവലസരം ലഭിച്ചെങ്കിലും കളഞ്ഞു കുളിച്ചു. ഹെരേര മറിച്ചു നല്‍കിയ പാസ് 10 വാര അകലെ നിന്നു വലയിലെത്തിക്കേണ്ട ചുമതല മാത്രമേ ഫ്രഞ്ച് സെന്‍സേഷനുണ്ടായിരുന്നുള്ളൂ. പക്ഷെ താരത്തിന്റെ ദുര്‍ബലായ ഷോട്ട് നേരെ ഗോലി നുയറുടെ കൈകളിലാണ് അവസാനിച്ചത്.

7

കോമാനിലൂടെ ബയേണ്‍ മുന്നില്‍

59ാ മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന കലാശക്കളിയിലെ ആദ്യത്തെ ഗോള്‍ പിറന്നു. പാരീസില്‍ നിന്നുള്ള കിങ്സ്ലി കോമാനാണ് തന്റെ നാട്ടുകാര്‍ക്കെതിരേ ബയേണിനെ മുന്നിലെത്തിച്ചത്. ബോക്‌സിനു പുറത്തു വച്ച് കിമ്മിക്ക് ഇടതു പോസ്റ്റ് ലക്ഷ്യമിട്ട് പന്ത് ഉയര്‍ത്തി നല്‍കിയപ്പോള്‍ തക്കം പാര്‍ത്തുനിന്ന കോമാന്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ബയേണിന്റെ 500ാം ഗോളായിരുന്നു ഇത്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ മാത്രം ടീമാണ് അവര്‍.

തുടരെ ബയണ്‍ മുന്നേറ്റങ്ങള്‍

ലീഡ് നേടിയതിന്റെ ആവേശത്തില്‍ ബയേണ്‍ പിന്നീട് തുടരെ പിഎസ്ജി ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. ഏതു നിമിഷവും ബയേണ്‍ രണ്ടാമത്തെ ഗോള്‍ നേടുമെന്ന പ്രതീതിയോടെയാണ് ഇതോടെയുണ്ടായത്.
62ാം മിനിറ്റില്‍ കിംപെംബെയുടെ ക്ലിയറന്‍സും രണ്ടു മിനിറ്റിനകം തിയാഗോ സില്‍വയുടെ ബ്ലോക്കും ഇല്ലായിരുന്നെങ്കില്‍ ബയേണിന്റെ സ്‌കോര്‍ 2-0 ആവുമായിരുന്നു.

പ്ലെയിങ് ഇലവന്‍

പാരിസ് സെന്റ് ജര്‍മെയ്ന്‍ (4-3-3)

കെയ്‌ലര്‍ നവാസ്, തിലോ കെഹ്‌റര്‍, തിയാഗോ സില്‍വ (ക്യാപ്റ്റന്‍), പ്രെസ്‌നല്‍ കിംപെംബെ, യുവാന്‍ ബെര്‍ണറ്റ്, ആന്‍ഡര്‍ ഹെരേര, മാര്‍ക്വിഞ്ഞോസ്, ലിയാന്‍ഡോ പരെഡെസ്, എയ്ഞ്ചല്‍ ഡിമരിയ, നെയ്മര്‍, എംബാപ്പെ.

ബയേണ്‍ മ്യൂണിക്ക് (4-2-3-1)

മാന്വല്‍ നൂയര്‍, ജോഷ്വ കിമ്മിക്ക്, ജെറോം ബോട്ടെങ്, ഡേവിഡ് അലാബ, അല്‍ഫോന്‍സോ ഡേവിസ്, ലിയോണ്‍ ഗൊറെറ്റ്‌സ്‌ക, തിയാഗോ, തോമസ് മുള്ളര്‍, സെര്‍ജി നാബ്രി, കിങ്സ്ലി കോമാന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

Story first published: Monday, August 24, 2020, 8:39 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+