Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: ഏഴു വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു, ബയേണ്‍ ഫൈനലില്‍- കലാശപ്പോര് ഞായറാഴ്ച

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ല. ജര്‍മന്‍ ചാംപ്യന്‍മാരും മുന്‍ ജേതാക്കളുമായ ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ ജയവുമായി ഫൈനലിലേക്കു മുന്നേറി. ഫ്രഞ്ച് ടീം ഒളിംപിക് ലിയോണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകളുമായി സെര്‍ജി നാബ്രി ബയേണിന്റെ വിജയശില്‍പ്പിയായപ്പോള്‍ മൂന്നാം ഗോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബയേണിന്റെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം കൂടിയാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയാണ് ബയേണിന്റെ എതിരാളികള്‍. പിഎസ്ജിയുടെ കന്നി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കൂടിയാണിത്.

1

1998നു ശേഷം ആദ്യമായാണ് ആഭ്യന്തര ലീഗുകളില്‍ ജേതാക്കളായ രണ്ടു ടീമുകള്‍ തമ്മില്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ മുഖാമുഖം വരുന്നത്. അന്ന് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും സ്പാനിഷ് ലാ ലിഗ വിജയികളായ റയല്‍ മാഡ്രിഡും തമ്മിലായിരുന്നു ഫൈനല്‍.

2013ല്‍ അഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം കളിച്ച നാലു സെമി ഫൈനലുകളിലും കാലിടറിയ ബയേണ്‍ പക്ഷെ ഇത്തവണ അതിനു തയ്യാറായിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയെ 8-2ന് കശക്കിയെറിഞ്ഞ ബയേണ്‍ അന്നു നിര്‍ത്തിയ ഇടത്തു വച്ചാണ് ലിയോണിനെതിരേ തുടങ്ങിയത്.

2

സെമിയില്‍ 18ാം മിനിറ്റിലാണ് നാബ്രിയുടെ ഗോളില്‍ ലിയോണിനെതിരേ ബയേണ്‍ മുന്നിലെത്തിയത്. തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ജര്‍മന്‍ വിങര്‍ കൂടിയായ താരം ലിയോണിന്റെ ഗോള്‍ വലകുലുക്കിയത്. കളിയിലേക്കു തിരിച്ചുവരാനുള്ള ലിയോണിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് കൊണ്ട് 33ാം മിനിറ്റില്‍ നാബ്രി വീണ്ടും നിറയൊഴിച്ചു. ടൂര്‍ണമന്റില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ ഒമ്പതാം ഗോള്‍ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതി മികച്ച രീതിയിലാണ് ലിയോണ്‍ തുടങ്ങിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ അവര്‍ ഏതു സമയത്തും ആദ്യ ഗോള്‍ മടക്കുമെന്ന പ്രതീതിയുണ്ടാക്കി. തിയാഗോ അല്‍കാന്ററയുടെ പിഴവിനൊടുവില്‍ ഗോളി മാന്വല്‍ നുയറെ വെട്ടിച്ച് ഗോള്‍ നേടാനുള്ള മെംഫിസ് ഡിപേയുടെ ശ്രമം ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കാള്‍ ടോക്കോ എക്കാംബിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു.

3

നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബയേണിന്റെ ഫൈനല്‍ പ്രവേശനം അരക്കിട്ടുറപ്പിച്ചു കൊണ്ട് ലെവന്‍ഡോസ്‌കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ജോഷ്വ കിമ്മിക്കിന്റെ ക്രോസ് വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെയാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ 15ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

Story first published: Thursday, August 20, 2020, 9:17 [IST]
Other articles published on Aug 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+