Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ ലീഗും ക്ലൈമാക്‌സിലേക്ക്; ബയേണിന്റെ സമനിലയില്‍ കിരീടപ്രതീക്ഷ വെച്ച് ഡോട്മുണ്ട്

മ്യൂണിക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു പിന്നാലെ ജര്‍മന്‍ ലീഗിലും (ബുണ്ടസ്‌ലിഗ) ക്ലൈമാക്‌സിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. 33ാം റൗണ്ടില്‍ ജയിച്ചാല്‍ തുടര്‍ച്ചയായ ഏഴാം തവണയും കിരീടമുയര്‍ത്താമെന്ന ലക്ഷ്യവുമായിറങ്ങിയ ബയേണിന് അപ്രതീക്ഷിത തിരിച്ചടി ലഭിച്ചതാണ് ജര്‍മന്‍ ലീഗും ആവേശകരമാക്കിയത്.

33ാം റൗണ്ടില്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെയ്പ്‌സിഗ് ഗോള്‍രഹിതമായി ബയേണിനെ തളയ്ക്കുകയായിരുന്നു. ഇതോടെ സീസണിലെ അവസാന മല്‍സരം ബാക്കിനില്‍ക്കേ കിരീടം ഉയര്‍ത്താമെന്നുള്ള ബയേണിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു. 33ാം റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ട് 3-2ന് ഡുസല്‍ഡോര്‍ഫിനെ പരാജയപ്പെടുത്തിയതും ബയേണിന് നേരിയ തിരിച്ചടിയായി. ഇതോടെ ഒന്നാം സ്ഥാനക്കാരായ ബയേണും രണ്ടാമതുള്ള ഡോട്മുണ്ടുമുള്ള ലീഡ് വ്യത്യാസം രണ്ട് പോയിന്റായി കുറയുകയായിരുന്നു.

bayern

ഈ മാസം 18നാണ് ജര്‍മന്‍ ലീഗിലെ അവസാന റൗണ്ട് പോരാട്ടം നടക്കുന്നത്. ഇതില്‍ ചാംപ്യന്‍മാരെ തീരുമാനിക്കും. മികച്ച ഗോള്‍ ശരാശരിയുള്ളതിനാല്‍ അവസാന റൗണ്ട് മല്‍സരത്തില്‍ സമനില പിടിച്ചാല്‍ തന്നെ ബയേണിന് കിരീടം നിലനിര്‍ത്താം. എന്നാല്‍, ബയേണ്‍ തോല്‍ക്കുകയും ഡോട്മുണ്ട് അവസാന റൗണ്ട് മല്‍സരത്തില്‍ ജയിക്കുകയും ചെയ്താല്‍ ഡോട്മുണ്ട് ജേതാക്കളാവും. അവസാന റൗണ്ടില്‍ ബയേണിന് ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടും ഡോട്മുണ്ടിന് ബൊറൂസ്യയുമാണ് എതിരാളികള്‍.

Story first published: Sunday, May 12, 2019, 15:00 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+