Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Bundesliga: ജര്‍മന്‍ എല്‍ ക്ലാസിക്കോയില്‍ ഡോട്മുണ്ടിനെ വീഴ്ത്തി ബയേണ്‍, ലീഡുയര്‍ത്തി

ബെര്‍ലിന്‍: ജര്‍മനിയിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനു ജയം. ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബയേണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസ്യ ഡോട്മുണ്ടിനെ മുട്ടുകുത്തിച്ചു. ഒന്നാംപകുതിയുടെ നിശ്ചിതസമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജോഷ്വ കിമ്മിക്ക് നേടിയ ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ബയേണ്‍ ഡോട്മുണ്ടുമായുള്ള അകലം ഏഴു പോയിന്റാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.

1

മല്‍സരം ആസ്വദിക്കാന്‍ ഡോട്മുണ്ടിന്റെ മൈതാനമായ സിഗ്നല്‍ ഇഡ്യുന പാര്‍ക്കില്‍ കാണികള്‍ ആരും തന്നെ ഇല്ലായിരുന്നുവെങ്കിലും അതൊന്നും കളിയുടെ ആവേശത്തിന് കുറവ് വരുത്തിയില്ല. ഇരുടീമുകളും തുടക്കം മുതല്‍ മികച്ച ഫുട്‌ബോളാണ് കാഴ്ചവച്ചത്. മികച്ച രീതിയില്‍ തുടങ്ങിയ ഡോട്മുണ്ടായിരുന്നു കളിയില്‍ കൂടുതല്‍ സമയവും ആധിപത്യം പുലര്‍ത്തിയത്. പക്ഷെ 43ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായ കിമ്മിക്ക് നേടിയ ഗോള്‍ ഡോട്മുണ്ടിനെ തളര്‍ത്തിക്കളഞ്ഞു.

ട്മുണ്ടിന്റെ ഗോളടിവീരന്‍ എര്‍ലിങ് ഹാളന്റ് ബയേണ്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. അഞ്ചു ഷോട്ടുകളാണ് താരം ഗോളിലേക്കു പരീക്ഷിച്ചത്. ഇവയില്‍ മൂന്നെണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടപ്പോള്‍ ഒന്ന് ഓണ്‍ ടാര്‍ജറ്റിലും മറ്റൊന്ന് ഓഫ് ഗാര്‍ജറ്റിലുമായിരുന്നു. ഡോട്മുണ്ട് ബോക്‌സിനു പുറത്തു നിന്നുമുള്ള മികച്ച പാസിങിനൊടുവിലായിരുന്നു കിമ്മിക്കിന്റെ മനോഹരമായ ഗോള്‍. ഡോട്മുണ്ട് താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടിയെങ്കിലും 20 വാര അകലെ നിന്ന് ഡോട്മുണ്ട് ഗോളിക്കു മുകളിലൂടെ കിമ്മിക്ക് പന്ത് വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.

2

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വോള്‍ഫ്‌സ്ബര്‍ഗ് 4-1ന് ബയേര്‍ ലെവര്‍ക്യുസനെ തകര്‍ത്തുവിട്ടപ്പോള്‍ ഫ്രീബര്‍ഗ്- ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് (3-3), വെര്‍ഡര്‍ ബ്രെമന്‍- ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 20 ജയവും നാലു വീതം തോല്‍വിയും സമനിലയുമടക്കം 64 പോയിന്റോടെയാണ് ബയേണ്‍ ബുണ്ടസ് ലിഗയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്രയും കളികളില്‍ നിന്നും 17 ജയവും ആറു സമനിലയും അഞ്ചു തോല്‍വിയുമുള്‍പ്പെടെ 57 പോയിന്റോടെ ഡോട്മുണ്ട് രണ്ടാംസ്ഥാനത്തുണ്ട്.

Story first published: Wednesday, May 27, 2020, 8:36 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+