For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Bundesliga: ഗോള്‍ വര്‍ഷിച്ച് ഡോട്മുണ്ടും ബയേണും, സാഞ്ചോയ്ക്കു കന്നി ഹാട്രിക്ക്... റെക്കോര്‍ഡ്

പോയിന്റ് പട്ടികയില്‍ ബയേണ്‍ തന്നെയാണ് ഒന്നാമത്

ബെര്‍ലിന്‍: ബുണ്ടസ് ലിഗ (ജര്‍മന്‍ ലീഗ്) ഫുട്‌ബോളില്‍ ഗോള്‍ വര്‍ഷിച്ച് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, രണ്ടാമതുള്ള ബൊറൂസ്യ ഡോട്മുണ്ട് എന്നിവര്‍ വമ്പന്‍ ജയവമുമായി മുന്നേറ്റം നടത്തി. ഹോം മാച്ചില്‍ ബയേണ്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു ഫോര്‍ച്യുണ ഡസെല്‍ഡോര്‍ഫിനെ മുക്കിയപ്പോള്‍ ഡോട്മുണ്ട് എവേ മല്‍സരത്തില്‍ പെഡര്‍ബോണിനെ 6-1ന് തരിപ്പണാക്കി.

1

യുവ സൂപ്പര്‍ താരം ജാഡന്‍ സാഞ്ചോയുടെ കരിയറിലെ ഹാട്രിക്കാണ് ഡോട്മുണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിലാണ് പെഡര്‍ോബണിനെതിരേ ഡോട്മുണ്ട് ആറു ഗോളുകളും അടിച്ചുകൂട്ടിയത്. പെഡര്‍ബോണിന്റെ ആശ്വാസഗോളും രണ്ടാം പകുതിയില്‍ത്തന്നെയായിരുന്നു. 57, 74, 90 മിനിറ്റുകളിലാണ് സാഞ്ചോ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ബുണ്ടസ് ലിഗില്‍ 31 വര്‍ഷങ്ങള്‍ക്കു ശേഷം ഹാട്രിക് നേടിയ ആദ്യ ഇംഗ്ലീഷ് താരമെന്ന നേട്ടത്തിനും സാഞ്ചോ അവകാശിയായി. തോര്‍ഗന്‍ ഹസാര്‍ഡ്, അക്രാഫ് ഹാക്കിമി, മാര്‍സെല്‍ ഷ്‌മെല്‍സര്‍ എന്നിവരാണ് ഡോട്മുണ്ടിന്റെ മറ്റു സ്‌കോറര്‍മാര്‍. കഴിഞ്ഞയാഴ്ച നടന്ന മല്‍സരത്തില്‍ ബയേണിനോടു തോല്‍വിയേറ്റു വാങ്ങേണ്ടിവന്ന ഡോട്മുണ്ട് അതിന്റെ ക്ഷീണം പെഡര്‍ബോണിനെതിരേ തീര്‍ക്കുകയായിരുന്നു.

2

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളുകളാണ് ബയേണിനു സ്വന്തം മൈതാനത്തു അഞ്ചു ഗോളുകളുടെ ഏകപക്ഷീയമായ വിജയം സമ്മാനിച്ചത്. 43,5 50 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോസ്‌കി ഗോള്‍ വല ചലിപ്പിച്ചത്. ബെഞ്ചമിന്‍ പവാര്‍ഡ്, അല്‍ഫോന്‍സോ ഡേവിസ് എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി. മത്യാസ് ജോര്‍ജെന്‍സന്റെ സെല്‍ഫ് ഗോളും ബയേണിന്റെ ഗോള്‍പട്ടികയില്‍ ഇടം പിടിച്ചു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഹെര്‍ത്താ ബെര്‍ലിന്‍ 2-0ന് ഓഗ്‌സ്‌ബെര്‍ഗിനെയും ഹോഫെന്‍ഹെയിം 1-0ന് മെയ്ന്‍സിനെയയും വെര്‍ഡര്‍ ബ്രെമന്‍ ഇതേ സ്‌കോറിനു ഷാല്‍ക്കെയെയും ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 2-1ന് വോള്‍ഫ്‌സ്ബര്‍ഗിനെയും ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 4-1ന് യൂനിയന്‍ ബെര്‍ലിനെയും തോല്‍പ്പിച്ചു.

പെഡര്‍ബോണിനെതിരേ നേടിയ മിതച്ച ജയത്തോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം ഡോട്മുണണ്ട് ഏഴാക്കി കുറച്ചു. 29 മല്‍സരങ്ങളില്‍ നിന്നും 67 പോയിന്റുമായാണ് ബയേണ്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 60 പോയിന്റോടെ ഡോട്മുണ്ട് രണ്ടാംസ്ഥാനത്തുണ്ട്.

Story first published: Monday, June 1, 2020, 10:12 [IST]
Other articles published on Jun 1, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+