വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: സൗദിക്ക് പിഴച്ചതെവിടെ? പാളിപ്പോയ പ്ലാനിങ്, മല്‍സരവിധി നിര്‍ണയിച്ചത് മൂന്നു പേര്‍!!

ഉദ്ഘാടന മല്‍സരത്തില്‍ സൗദിയെ റഷ്യ വാരിക്കളയുകയായിരുന്നു

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് ഇതിനേക്കാള്‍ മികച്ചൊരു തുടക്കം ഇനി ലഭിക്കാനില്ല. ലുഷിന്‍സ്‌കി സ്‌റ്റേഡിയിത്തില്‍ ആരവമുയര്‍ത്തിയ 80000ത്തോളം വരുന്ന കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഉദ്ഘാടന മല്‍സരം. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നിഷ്പ്രഭരാക്കുന്ന ജയമാണ് പിടിച്ചെടുത്തത്.

ഒന്നാംപകുതിയില്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത റഷ്യ രണ്ടാംപകുതിയില്‍ മൂന്നു ഗോള്‍ കൂടി എതിരാളികളെ നാണംകെടുത്തുകയായിരുന്നു. മല്‍സരം റഷ്യക്ക് അനുകൂലമാക്കി മാറ്റിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഗൊലോവിന്‍ v/s അല്‍ ബുറെയ്ക്ക്

ഗൊലോവിന്‍ v/s അല്‍ ബുറെയ്ക്ക്

ലോകകപ്പില്‍ റഷ്യയുടെ മിന്നും താരമായി മാറുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ട അലെക്‌സാണ്ടര്‍ ഗൊലോവിന്‍ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. സൗദിക്കെതിരേ റഷ്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നു പുറത്തെടുത്തത് ഗൊലോവിനായിരുന്നു. രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കിയ താരം മനോഹരമായ ഫ്രീകിക്കീലൂടെ ഒരു ഗോള്‍ നേടുകയും ചെയ്തു.
ഗൊലോവിനെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല സൗദി ഡിഫന്‍ഡര്‍ അല്‍ ബുറെയ്ക്കിനായിരുന്നു. പക്ഷെ 22 കാരനായ ഗൊലോവിനെ വലയിലാക്കാന്‍ ബുറെയ്ക്കാനായില്ല. ഇരുവിങുകളിലൂടെയും പറന്നുകയറി സൗദി പ്രതിരോധത്തെ ഗൊലോവിന്‍ കീറി മുറിച്ചപ്പോള്‍ ബുറെയ്ക്ക് നിസ്സഹായനായിരുന്നു.

ചെറിഷേവ് v/s ഹവാസാവി

ചെറിഷേവ് v/s ഹവാസാവി

ഗൊലോവിനെക്കൂടാതെ മല്‍സരത്തില്‍ റഷ്യയുടെ മറ്റൊരു ഹീറോ ഡെനിസ് ചെറിഷേവായിരുന്നു. ഇരട്ടഗോളുകളുമായി കസറിയ ചെറിഷേവ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയത്. 24ാം മിനിറ്റില്‍ സെഗോയേവ് പരിക്കേറ്റ് പുറത്തുപോയതിനെ തുടര്‍ന്നു പകരക്കാരനായാണ് ചെറിഷേവ് കളത്തിലിറങ്ങിയത്. അതിമനോഹരമായ രണ്ടു ഗോളുകളിലൂടെ താരം ടീമിന്റെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു.
സൗദി ക്യാപ്റ്റന്‍ ഹസാവാവി ദയനീയ പ്രകടനമാണ് നടത്തിയത്. ചെറിഷേവിനൊപ്പം പലപ്പോഴും ഓടിയെത്താന്‍ പോലും അദ്ദേഹത്തിനായില്ല. ഹവാസാവി കുറേക്കൂടി മികച്ച പോരാട്ടം പുറത്തെടുത്തിരുന്നെങ്കില്‍ ചെറിഷേവിനെ തടഞ്ഞുനിര്‍ത്താന്‍ സൗദിക്കാവുമായിരുന്നു.

സോബ്‌നിന്‍ v/s ഒത്തെയ്ഫ്

സോബ്‌നിന്‍ v/s ഒത്തെയ്ഫ്

റഷ്യയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സോബ്‌നിന്‍ ആയിരുന്നെങ്കില്‍ സൗദിയുടേത് ഒത്തെയ്ഫായിരുന്നു. കളി ജയിക്കുന്നത് മധ്യനിരയിലാണെന്ന് റഷ്യ ഈ മല്‍സരത്തില്‍ സൗദിക്കു കാണിച്ചുകൊടുക്കുകയായിരുന്നു.
സൗദിയുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ചയൊടിച്ച സോബ്‌നിന്‍ ഇടയ്ക്ക് മുന്നോട്ട് കയറികക്കളിച്ചും മധ്യനിരയില്‍ നിറഞ്ഞുനിന്നു. ചെറിഷേവ് നേടിയ റഷ്യയുടെ രണ്ടാം ഗോളിന് വഴിയൊരുക്കാനും സോബ്‌നിന് സാധിച്ചു. മറുഭാഗത്ത് റഷ്യയുടെ തിരമാല കണക്കെയുള്ള ആക്രമണങ്ങള്‍ക്കു മുന്നില്‍ ഒത്തെയ്ഫ് പലപ്പോഴും പകച്ചുനില്‍ക്കുന്നതാണ് കണ്ടത്.

പോരാട്ടത്തിനിറങ്ങാന്‍ ഈജിപ്തും ഉറുഗ്വയും, ആരു ജയിക്കും; സാധ്യത ഈ ടീമിന് പോരാട്ടത്തിനിറങ്ങാന്‍ ഈജിപ്തും ഉറുഗ്വയും, ആരു ജയിക്കും; സാധ്യത ഈ ടീമിന്

Story first published: Friday, June 15, 2018, 10:48 [IST]
Other articles published on Jun 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X