Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ക്ലാസിക്കില്‍ ആവേശ സമനില... അഞ്ചടിച്ച് സിറ്റി; സലാ ഗോളില്‍ ലിവര്‍പൂളും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോര് സമനിലയില്‍. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും നേര്‍ക്കുനേര്‍ വന്ന ക്ലാസിക്ക് പോര് 2-2ന് അവസാനിക്കുകയായിരുന്നു. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ചെല്‍സി അര്‍ഹിച്ച സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ മുന്‍ ജേതാക്കളായ ലിവര്‍പൂളും മുന്നേറ്റം നടത്തി.

ചെല്‍സി 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2

ചെല്‍സി 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2

ചെല്‍സിയുടെ ഹോംഗ്രൗണ്ടാണ് ക്ലാസിക്ക് പോരിന് വേദിയായത്. കളിയുടെ 21ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗറിലൂടെ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, കളിയുടെ രണ്ടാംപകുതിയില്‍ ആന്റണി മാര്‍ഷ്യാലിലൂടെ മാഞ്ചസ്റ്റര്‍ സമനില ഗോളും ലീഡും കണ്ടെത്തുകയായിരുന്നു. 55, 73 മിനിറ്റുകളിലായിരുന്നു മാര്‍ഷ്യാലിന്റെ ഗോള്‍നേട്ടം. കളി മാഞ്ചസ്റ്റര്‍ സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് അവസാന സെക്കന്‍ഡുകളില്‍ ചെല്‍സി അര്‍ഹിച്ച സമനില ഗോള്‍ നേടിയത്. 96ാം മിനിറ്റില്‍ റോസ്സ് ബാര്‍ക്ലിയാണ് ചെല്‍സിക്ക് ആവേശ സമനില നേടിക്കൊടുത്തത്. മല്‍സരത്തില്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. സമനിലയോടെ ചെല്‍സിയും മാഞ്ചസ്റ്ററും പട്ടികയില്‍ പിന്നോട്ടിറങ്ങി. ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി 5- ബേണ്‍ലി 0

മാഞ്ചസ്റ്റര്‍ സിറ്റി 5- ബേണ്‍ലി 0

ഹോംഗ്രൗണ്ടില്‍ സിറ്റി എതിരാളികളായ ബേണ്‍ലിയെ നിഷ്പ്രഭമാക്കുകയായിരുന്നു. സെര്‍ജിയോ അഗ്വേറോ, ബെര്‍നാര്‍ഡോ സില്‍വ, ഫെര്‍ണാണ്ടീഞ്ഞോ, റിയാദ് മഹ്‌റേഷ്, ലിറോയ് സാനെ എന്നിവരാണ് ബേണ്‍ലിക്കെതിരേ സിറ്റിക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഒമ്പത് മല്‍സരങ്ങളില്‍നിന്ന് 23 പോയിന്റാണ് സിറ്റിക്കുള്ളത്.

ലിവര്‍പൂള്‍ 1- ഹഡേര്‍സ്ഫീല്‍ഡ് 0

ലിവര്‍പൂള്‍ 1- ഹഡേര്‍സ്ഫീല്‍ഡ് 0

എവേ മല്‍സരത്തില്‍ സൂപ്പര്‍താരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ഹഡേര്‍സ്ഫീല്‍ഡിനെ തോല്‍പ്പിച്ചത്. 24ാം മിനിറ്റിലായിരുന്നു സലായുടെ വിജയഗോള്‍ പിറന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും ലിവര്‍പൂളിനായി. 23 പോയിന്റ് വീതമാണ് ലിവര്‍പൂളിനും സിറ്റിക്കുമുള്ളത്. എന്നാല്‍, ഗോള്‍ശരാശരിയില്‍ സിറ്റി ലിവര്‍പൂളിനെ മറികടക്കുകയായിരുന്നു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് വെസ്റ്റ്ഹാമിനെയും വാട്‌ഫോര്‍ഡ് 2-0ന് വോള്‍വ്‌സിനെയും ബ്രൈറ്റണ്‍ 1-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും കാര്‍ഡിഫ് സിറ്റി 4-2ന് ഫുള്‍ഹാമിനെയും പരാജയപ്പെടുത്തി.

Story first published: Sunday, October 21, 2018, 11:19 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+