Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയ്ക്ക് ഗുരുതര പരിക്ക്... ഇനി രണ്ട് മാസം കളിയ്ക്കില്ല; വീഡിയോ കാണാം

ബാഴ്‌സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സിയ്ക്ക് മത്സരത്തിനിടെ ഗുരുതര പരിക്ക്. മെസ്സിയ്ക്ക് രണ്ട് മാസത്തെ വിശ്രമാണ് ഡോക്ടര്‍മാര്‍ വിധിച്ചിരിയ്ക്കുന്നത്.

സ്പാനിഷ് ലീഗിനിടെയാണ് മെസ്സിയുടെ കാലിന് പരിക്കേറ്റത്. ലാ പാസിനെതിയുള്ള മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.

ബാഴ്‌സയുടെ ഗോളടിയന്ത്രമായ മെസ്സി ഒരു ഗോള്‍ നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെനാള്‍ട്ടി ബോക്‌സില്‍ നിന്ന് ഗോള്‍ പോസ്റ്റിലേയ്ക്ക് പന്ത് തൊടുക്കുന്നതിനിടെയാണ് ലാ പാസയുടെ പ്രതിരോധക്കാരന്‍ പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചത്. കാല്‍ മുട്ടിനാണ് പരിക്ക്.

Messi Injury

ഉടന്‍ തന്നെ മെസ്സിയെ തിരിച്ച് വിളിയ്ക്കുകയായിരുന്നു. പരിക്ക് മെസ്സിയുടെ കരിയറിനെ തന്നെ ബാധിച്ചേയ്ക്കുമെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം മെസ്സിയ്ക്ക് പൂര്‍ണമായും ഫുട്‌ബോളിലേയ്ക്ക് തിരിച്ചുവരാനാകും എന്നാണ് ബാഴ്‌സ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

പക്ഷേ ഈ സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ മെസ്സിയ്ക്ക് നഷ്ടമാകും എന്ന് ഉറപ്പായി. നവംബര്‍ 21 നാണ് റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരം.

Story first published: Sunday, September 27, 2015, 11:03 [IST]
Other articles published on Sep 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+