Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിനെ സമനിലയില്‍ തളച്ച് എവര്‍ട്ടന്‍; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍-എവര്‍ട്ടന്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലിവര്‍പൂളിലെ ഗോഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തില്‍ ആഴ്‌സണല്‍ മുന്നിട്ട് നിന്നപ്പോള്‍ എവര്‍ട്ടന്‍ ഗോള്‍ശ്രമത്തിലും ആധിപത്യം നേടി. എന്നാല്‍ ഇരു കൂട്ടര്‍ക്കും ലക്ഷ്യം നേടാനായില്ല. അടുത്ത മത്സരം മുതല്‍ പുതിയ പരിശീലകര്‍ക്ക് കീഴിലാവും ഇരു ടീമും ഇറങ്ങുക. മോശം ഫോമില്‍ തുടരുന്ന ആഴ്‌സണല്‍ 23 പോയിന്റുമായി 11ാം സ്ഥാനത്താണ് 19 പോയിന്റുള്ള എവര്‍ട്ടന്‍ 15ാമതും.

മറ്റൊരു മത്സരത്തില്‍ സതാംപ്്റ്റണ്‍ ആസ്റ്റണ്‍ വില്ലയെ 3-1ന് തോല്‍പ്പിച്ചു. 18 പോയിന്റുള്ള സതാംപ്റ്റണ്‍ 17ഉും 15 പോയിന്റുള്ള ആസ്റ്റണ്‍ വില്ല 18ാം സ്ഥാനത്തുമാണ്. ബോണ്‍മൗത്തിനെ ബേണ്‍ലി 1-0നും ക്രിസ്റ്റല്‍ പാലസിനെ 1-0ന് ന്യൂകാസിലും വോള്‍വ്‌സ് 2-1ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തി.

arsenalvseverton

സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. അലാവസിനെ 4-1നാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. 39 പോയിന്റോടെയാണ് ബാഴ്‌സ ഒന്നാമതുള്ളത്. തൊട്ട് താഴെയുള്ള റയലിന് 36 പോയിന്റാണുള്ളത്.സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 14ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. 45ാം മിനുട്ടില്‍ ആര്‍ടുറോ വിദാല്‍ ലീഡുയര്‍ത്തിയപ്പോള്‍ 69ാം മിനുട്ടില്‍ ലയണല്‍ മെസ്സിയും 75ാം മിനുട്ടില്‍ ലൂയിസ് സുവാരസും ബാഴ്‌സയ്ക്കായി വലകുലുക്കി. 56ാം മിനുട്ടില്‍ പെറി പോണ്‍സാണ് അലാവസിന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ഗ്രാനഡയെ 3-0ന് എയ്ബറും മാല്ലോര്‍ക്കയെ 2-0ന് സെവിയ്യയും തോല്‍പ്പിച്ചു.

Story first published: Sunday, December 22, 2019, 9:35 [IST]
Other articles published on Dec 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+