Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗില്‍ നേര്‍ക്കുനേര്‍, ഗോര്‍ഡിയോള ശ്രദ്ധാകേന്ദ്രം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് (വ്യാഴം രാത്രി 12.00 മുതല്‍) ബാഴ്‌സലോണ - മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ പോരാട്ടം. യൂറോപ്പിലെ ഏറ്റവും താരബലമുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പെപ് ഗോര്‍ഡിയോളയുടെ പേരിലാണ്. ബാഴ്‌സയുടെ മുന്‍ കോച്ച് പെപ് ഗോര്‍ഡിയോളയാണ് സിറ്റിയുടെ ഇപ്പോഴത്തെ കോച്ച്.

സ്പാനിഷ് ക്ലബ്ബിന് നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത ഇതിഹാസ പരിശീലകനാണ് ഗോര്‍ഡിയോള. ബാഴ്‌സ വിട്ടതിന് ശേഷം ഇതാദ്യമായിട്ടല്ല ഗോര്‍ഡിയോള തന്റെ മുന്‍ തട്ടകമായ നൗകാംപില്‍ തിരിച്ചെത്തുന്നത്. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം നൗകാംപില്‍ കളിക്കാനിറങ്ങിയപ്പോള്‍ ഗോര്‍ഡിയോളക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. എന്നാല്‍ സിറ്റിയുടെ കോച്ചെന്ന നിലയില്‍ ആദ്യമായിട്ടാണ് ബാഴ്‌സയുടെ തട്ടകത്തില്‍ ഗോര്‍ഡിയോള എത്തുന്നത്.

pep

കഴിഞ്ഞ നാല് സീസണുകളിലായി മൂന്നാം തവണയാണ് ബാഴ്‌സയും സിറ്റിയും മുഖാമുഖം വരുന്നത്. ഇതിലെല്ലാം ബാഴ്‌സക്കായിരുന്നു ജയം. സ്പാനിഷ് കരുത്തരെ നൗകാംപില്‍ തോല്‍പ്പിച്ച ഏക ഇംഗ്ലീഷ് ടീം ലിവര്‍പൂളാണ്. 2007 ലായിരുന്നു ആ ജയം (2-1). ഈ ജയം ഒഴിച്ചു നിര്‍ത്തിയാല്‍ നൗകാംപില്‍ പത്തൊമ്പത് തവണ ഇംഗ്ലീഷ് ക്ലബ്ബുകളെത്തിയതില്‍ പതിനൊന്നിലും ബാഴ്‌സ ജയിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ അവസാനം കളിച്ച പതിനേഴ് മത്സരങ്ങളില്‍ 52 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ എന്നതാണ് ശരാശരി. ഈ കണക്ക് ഏതൊരു സന്ദര്‍ശക ടീമിന്റെയും ഉറക്കം കെടുത്തും.

സ്‌പെയ്‌നില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റതാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രം.

ലൂയിസ് എന്റിക്വെ പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ മെസിയുടെ തിരിച്ചുവരവില്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നെയ്മര്‍ അഞ്ച് ഗോളുകളാണ് അസിസ്റ്റ് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങള്‍

ആഴ്‌സണല്‍ - ലുഡോ

പി എസ് ജി - ബാസല്‍

ഡൈനാമോ കീവ് - ബെന്‍ഫിക്ക

നാപോളി - ബെസിക്താസ്

സെല്‍റ്റിക് - ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാച്

ബയേണ്‍ - പി എസ് വി

റോസ്‌തോവ് - അത്‌ലറ്റിക്കോ മാഡ്രിഡ്

ടെന്‍ ആക്ഷന്‍, ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ രാത്രി 12.00 മുതല്‍ തത്‌സമയം

Story first published: Wednesday, October 19, 2016, 9:05 [IST]
Other articles published on Oct 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+