എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ തന്നെ രാജാവ്, റയലിന് വീണ്ടും അടിതെറ്റി... ഹീറോയായി റാക്റ്റിച്ച്
മാഡ്രിഡ്: സ്പാനിഷ് ലീഗ് എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ ഒരടിയില്‍ റയലിനെ വീഴ്ത്തി. ഗ്ലാമര്‍ ടീമുകളുടെ പോരില്‍ ഇവാന്‍ റാക്റ്റിച്ചിലൂടെയാണ് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ 1-0ന് മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. 26ാം മിനിറ്റില്‍ റാക്റ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.
നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സ റയലിനെ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ മാസം 27ന് നടന്ന കോപ്പ ഡെല്‍ റേ രണ്ടാംപാദത്തില്‍ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയലിനെ തകര്‍ത്തിരുന്നു. വിജയത്തോടെ ബാഴ്‌സ കോപ്പ ഡെല്‍ റെയുടെ ഫൈനലിലേക്ക് കുതിക്കുകയും ചെയ്തിരുന്നു.

സ്പാനിഷ് ലീഗിലെ 26ാം റൗണ്ട് പോരില്‍ എകപക്ഷീയമായിരുന്നില്ല മല്‍സരം. റയലിനെ തട്ടകമായതിനാല്‍ അവര്‍ മികച്ച പോരാട്ടവീര്യം ബാഴ്‌സയ്‌ക്കെതിരേ പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, സൂപ്പര്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയിലൂടെ മികച്ച മുന്നേറ്റങ്ങള്‍ക്ക് ബാഴ്‌സ ചുക്കാന്‍ പിടിച്ചു. മെസ്സി തന്നെയായിരുന്നു കളിയിലെ കേമനും. വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം 10 ആക്കി വര്‍ധിപ്പിക്കാനും ബാഴ്‌സയ്ക്കായി. 26 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. 25 മല്‍സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി അത്‌ലറ്റികോ രണ്ടാമതും 26 മല്‍സരങ്ങളില്‍ നിന്ന് 48 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications