Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: മെസ്സിയും നെയ്മറും മുഖാമുഖം! പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പ്രഖ്യാപിച്ചു

നിയോണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഈ സീസണിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ ലൈനപ്പ് പ്രഖ്യാപിച്ചു. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഫ്രാന്‍സിലെ വമ്പന്‍മാരായ പിഎസ്ജിയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രീക്വാര്‍ട്ടറിലെ മുഖ്യ ആകര്‍ഷണം. ഇരുടീമുകള്‍ തമ്മിലുള്ള മല്‍സരത്തേക്കാളുപരി ബാഴ്‌സലോണയിലെ മുന്‍ ടീമംഗും അടുത്ത സുഹൃത്തുമായ നെയ്മറുമായി ലയണല്‍ മെസ്സി കൊമ്പുകോര്‍ക്കുന്നുവെന്നതാണ്.

1

നിലവിലെ ചാംപ്യന്‍മാരും ജര്‍മന്‍ ജേതാക്കളുമായ ബയേണ്‍ മ്യൂണിക്ക് പ്രീക്വാര്‍ട്ടറില്‍ നേരിടുക ഇറ്റാലിയന്‍ ടീമായ ലാസിയോയെയാണ്. മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മനിയില്‍ നിന്നുള്ള ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാഗിനെയും ചെല്‍സി അത്‌ലറ്റികോ മാഡ്രിഡിനെയും ലിവര്‍പൂള്‍ ലെയ്പ്ശഷിഗിനെയും യുവന്റസ് എഫ്‌സി പോര്‍ട്ടോയെയും സെവിയ്യ ബൊറൂസ്യ ഡോട്മുണ്ടിനെയും റയല്‍ മാഡ്രിഡ് അറ്റ്‌ലാന്റയെയും നേരിടും.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ കൂടിയായ പിഎസ്ജി ഇത്തവണ കന്നിക്കിരീടം നേടാമെന്ന ശുഭപ്രതീക്ഷയിലാണ്. ബയേണ്‍ മ്യൂണിക്കിനോടു കഴിഞ്ഞ ഫൈനലില്‍ പിഎസ്ജി തോല്‍ക്കുകയായിരുന്നു. ബാഴ്‌സയാവട്ടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണിനോടു തന്നെ നാണംകെട്ടു പുറത്താവുകയായിരുന്നു. രണ്ടിനെതിരേ എട്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഈ പരാജയത്തിനു ശേഷം ബാഴ്‌സ കോച്ച് പുറത്താക്കപ്പെടുകയും ലൂയിസ് സുവാരസ്, ആര്‍ത്യുറോ വിദാല്‍ അടക്കമുള്ള താരങ്ങളെ ക്ലബ്ബ് ഒഴിവാക്കുകയും ചെയ്തിരുന്നു.

Story first published: Monday, December 14, 2020, 17:59 [IST]
Other articles published on Dec 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+