Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിടിലന്‍ ഹാട്രിക്, റാഫീഞ്ഞ ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം! വമ്പന്‍ റെക്കോഡ്

ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് റാഫിഞ്ഞ. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനങ്ങളോടെ റാഫീഞ്ഞ കൈയടി നേടുകയാണ്. ഏറ്റവും ഒടുവിലായി ബയേണ്‍ മ്യൂണിക്കിനെതിരേയാണ് റാഫീഞ്ഞ മിന്നിച്ചത്. ഹാട്രിക് നേട്ടത്തോടെയാണ് അദ്ദേഹം കസറിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് മൂന്നാം റൗണ്ടറില്‍ ബയേണിനെ 4-1ന് തകര്‍ക്കാനും ബാഴ്‌സലോണക്ക് സാധിച്ചു. ഈ വര്‍ഷം ജൂലൈയില്‍ ബാഴ്‌സലോണയിലേക്കെത്തിയ റാഫീഞ്ഞ ഹാട്രിക് പ്രകടനത്തോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ്.

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട എലൈറ്റ് ക്ലബ്ബിലേക്കാണ് റാഫീഞ്ഞ പേര് ചേര്‍ത്തിരിക്കുന്നത്. അത് എന്താണെന്ന് അറിയാം.

raphinha

ബയേണിനെതിരേ ഹാട്രിക് നേടുന്ന നാലാമന്‍

ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെതിരേ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ഇതിന് മുമ്പ് മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ നേട്ടത്തിലേക്കെത്താനായത്. ഇപ്പോള്‍ ഈ പട്ടികയിലേക്ക് റാഫീഞ്ഞയും എത്തിയിരിക്കുകയാണ്. ഇതിന് മുമ്പ് റോയ് മക്കെയ്, സെര്‍ജിയോ അഗ്യൂറോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഇപ്പോഴിതാ റാഫീഞ്ഞയും ഈ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ത്തന്നെ വല കുലുക്കിയ റാഫീഞ്ഞ ആദ്യ പകുതിക്ക് മുമ്പ് 45ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ നേടിയത്. 56ാം മിനുട്ടിലാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമാണ് റാഫീഞ്ഞ. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ഇതേ മികവ് തുടര്‍ന്നാല്‍ അടുത്ത ബാലന്‍ദ്യോര്‍ നേട്ടക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ റാഫീഞ്ഞക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

റൊണാള്‍ഡോയുടെ ഹാട്രിക് മറക്കാനാവില്ല

2016-17ലെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് റൊണാള്‍ഡോയുടെ ഹാട്രിക് പ്രകടനം. അന്ന് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി തകര്‍ത്ത് കളിക്കുന്ന സമയമായിരുന്നു. ആവേശകരമായ മത്സരത്തില്‍ 76ാം മിനുട്ടിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് കടന്നപ്പോള്‍ രണ്ട് ഗോളുകള്‍ക്കൂടി നേടി റൊണാള്‍ഡോ ഹാട്രിക്ക് നേടുകയായിരുന്നു. ഈ പ്രകടനത്തിന്റെ കരുത്തില്‍ അന്ന് റയല്‍ ഗംഭീര ജയവും നേടി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഹാട്രിക് എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടേയും പേരിലാണ്. രണ്ട് പേരും എട്ട് തവണ ഹാട്രിക് നേടിയിട്ടുണ്ട്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ആറ് തവണയാണ് ഹാട്രിക് നേടിയത്. റൊണാള്‍ഡോയേയും മെസിയേയും മറികടക്കാനുള്ള അവസരം ലെവന്‍ഡോസ്‌കിക്ക് മുന്നിലുണ്ടെന്ന് തന്നെ പറയാം.

Story first published: Thursday, October 24, 2024, 15:10 [IST]
Other articles published on Oct 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+