Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറെ ബാഴ്‌സയ്ക്കു താങ്ങില്ല!! ടീമിലെത്തിക്കില്ല, മെസ്സിയുടെ കാത്തിരിപ്പ് വെറുതെ... ഇതാണ് കാരണം

മാഡ്രിഡ്: പുതിയ സീസണില്‍ ബാഴ്‌സലോണയുടെ കുപ്പായത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ ഒരിക്കല്‍ക്കൂടി കാണാനാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കു നിരാശരാവേണ്ടി വരും. ഇതിഹാസ താരം ലയണല്‍ മെസ്സിയും അടുത്ത കൂട്ടുകാരനായ നെയ്മറെയും വീണ്ടും ഒരുമിച്ച് ബാഴ്‌സയ്ക്കു വേണ്ടി പന്ത് തട്ടുന്നത് കാണാനാവില്ല. ഈ സമ്മറില്‍ നെയ്മറെ തിരികെ കൊണ്ടു വരാന്‍ സാധിക്കില്ലെന്നു ബാഴ്‌സലോണ അറിയിച്ചു.

messi neymar

നിലവില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ താരമാണ് നെയ്മര്‍. അടുത്ത സീസണില്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു ബാഴ്‌സ. നെയ്മറും തന്റെ പ്രിയപ്പെട്ട ടീമിലേക്കു മടങ്ങിയെത്താന്‍ അതിയായ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം മറ്റു വമ്പന്‍ ക്ലബ്ബുകളെപ്പോലെ ബാഴ്‌സയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കനത്ത സാമ്പത്തിക നഷ്ടമാണ് ബാഴ്‌സയ്ക്കു നേരിട്ടത്. ഈ സാഹചര്യത്തില്‍ വന്‍ താരമൂല്യമുള്ള നെയ്മറെ വാങ്ങുക അസാധ്യമാണെന്നാണ് ബാഴ്‌സ നല്‍കുന്ന സൂചനകള്‍.

കൊവിഡ്-19 കായിക ലോകത്തെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളും ഇപ്പോള്‍ മാറ്റി വയ്ക്കപ്പെട്ടിരിക്കുകയാണ്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ക്ലബ്ബുകള്‍ സ്വീകരിച്ചു കഴിഞ്ഞു. പല ക്ലബ്ബുകളുടെയും താരങ്ങള്‍ സ്വമേധയായ ശമ്പളം വേണ്ടെന്നും, പകുതി മതിയെന്നും അറിയിച്ചിട്ടുണ്ട്. ഏകദേശം 150 മില്ല്യണ്‍ യൂറോയായിരിക്കും നെയ്മറെ വീണ്ടും ടീമിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്കു ബാഴ്‌സ നല്‍കേണ്ടി വരിക.

അതിനിടെ ഇന്റര്‍മിലാന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസിനെയും ടീമിലേക്കു കൊണ്ടു വരാന്‍ ബാഴ്‌സ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 28 കാരനായ നെയ്മറേക്കാള്‍ 23കാരനായ മാര്‍ട്ടിനസിനു വേണ്ടി പണമിറക്കുന്നതായാരിക്കും ദീര്‍ഘകാലത്തേക്കു ബാഴ്‌സയ്ക്കു ഗുണം ചെയ്യുകയെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Friday, April 17, 2020, 11:54 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+