Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

La Liga: ബാഴ്‌സലോണ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു, ഇംഗ്ലണ്ടില്‍ ടോട്ടനത്തിനു ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജയം നേടിയതോടെയാണ് ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ വീണ്ടും തലപ്പത്തേക്കു കയറിയത്. ഹോം മാച്ചില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാഴ്‌സ 1-0നു തോല്‍പ്പിച്ചത്. 71ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ച് നേടിയ ഗോള്‍ മല്‍സരവിധി നിര്‍ണയിക്കുകയായിരുന്നു. ഇതോടെ മൂന്നു പോയിന്റിന്റെ ലീഡുമായി റയലിനെ മറികടന്ന് ബാഴ്‌സ ലീഗില്‍ ഒന്നാമതെത്തുകയും ചെയ്തു.

1

ബാഴ്‌സയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കരിയറിലെ 700ാം ഗോളിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഒരിക്കല്‍ക്കൂടി നിരാശരാവേണ്ടി വന്നു. ക്ലബ്ബിനും ദേശീയ ടീമിനുമായി കരിയറില്‍ 699 ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങിയ റാക്കിറ്റിച്ചിന്റെ ഗോള്‍ ബാഴ്‌സയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഗോള്‍ ചാര്‍ട്ടില്‍ തന്റെ പേര് ഉള്‍ക്കൊള്ളിക്കാനായില്ലെങ്കിലും റാക്കിറ്റിച്ചിന്റെ വിജയഗോളിനു വഴിയൊരുക്കി മെസ്സി സാന്നിധ്യമറിയിച്ചു.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് ലെവന്റെയെ തോല്‍പ്പിച്ചപ്പോള്‍ ഗെറ്റാഫെ- വല്ലഡോലിഡ് മല്‍സരം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ബ്രൂണോ ഗോണ്‍സാലസിന്റെ സെല്‍ഫ് ഗോളാണ് അത്‌ലറ്റികോയ്ക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും നേടിക്കൊടുത്തത്. ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനും ഈ ജയം അത്‌ലറ്റികോയെ സഹായിച്ചു.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു വെസ്റ്റ്ഹാമിനെ തകര്‍ത്തുവിട്ടു. ലെസ്റ്റര്‍ സിറ്റി- ബ്രൈറ്റണ്‍ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു. വെസ്റ്റ്ഹാമിനെതിരേ 64ാം മിനിറ്റില്‍ തോമസ് സൂസെക്കിന്റെ സെല്‍ഫ് ഗോളിലാണ് ടോട്ടനം മുന്നിലെത്തിയത്. നിശ്ചിത സമയം തീരാന്‍ എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഗോളില്‍ സ്പര്‍സ് വിജയമുറപ്പിക്കുകയും ചെയ്തു.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ നാപ്പോളി ജയത്തോടെ മുന്നേറ്റം നടത്തി. എവേ മല്‍സരത്തില്‍ വെറോണയെയാണ് നാപ്പോളി മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയത്. മറ്റു മല്‍സരങ്ങളില്‍ പാര്‍മ 4-1ന് ജെനോയെയും കാഗ്ലിയാരി 1-0ന് സ്പാലിനെയും ടൊറിനോ ഇതേ സ്‌കോറിനു ഉഡിനെസിനെയും മറികടന്നു.

Story first published: Wednesday, June 24, 2020, 9:23 [IST]
Other articles published on Jun 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+