Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിലെ മാസ്റ്റര്‍പീസ് ശനിയാഴ്ച... എല്‍ ക്ലാസിക്കോയില്‍ ആര് നേടും? റയലോ, ബാഴ്സയോ?

മാഡ്രിഡ്: കാല്‍പ്പന്ത് കളി പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. ക്ലാസിക്കുകളുടൈ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോ ശനിയാഴ്ച നടക്കും. ഗ്ലാമര്‍ ടീമുകളും ബ്ദദ്ധവൈരികളുമായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലാണ് അങ്കത്തട്ടില്‍ മുഖാമുഖം വരുന്നത്. സ്പാനിഷ് ലീഗിലാണ് ഈ വമ്പന്‍മാരുടെ പോരാട്ടം. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍നാബുവാണ് മല്‍സരവേദി.
ലോക ഫുട്‌ബോളില്‍ നിലവിലെ രണ്ടു ഇതിഹാസങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാണ് എല്‍ ക്ലാസിക്കോ. നിലവിലെ ലോക ഫുട്‌ബോളറായ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ മറുഭാഗത്ത് മുന്‍ ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി ബാഴ്‌സലോണ ജഴ്‌സിയിലുണ്ട്.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോട് കൂടി എല്‍ ക്ലാസിക്കോയുടെ സമയം നേരത്തേയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകീട്ട് 5.30നാണ് കിക്കോഫ്.
എല്‍ ക്ലാസിക്കോയില്‍ അന്തിമ ചിരി ആരുടേതായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതു മെസ്സിയായിരിക്കുമെന്നു ബാഴ്‌സ ആരാധകര്‍ ഉറപ്പിച്ചു പറയുമ്പോള്‍ റൊണാള്‍ഡായെന്നാണ് റയല്‍ ആരാധകര്‍ അവകാശപ്പെടുന്നത്.

 കൂടുതല്‍ ജയം മെസ്സിക്ക്

കൂടുതല്‍ ജയം മെസ്സിക്ക്

മെസ്സിയും റൊണാള്‍ഡോയും ഇതുവരെ കളിച്ച എല്‍ ക്ലാസിക്കോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മെസ്സിക്കാണ് ചെറിയ മുന്‍തൂക്കം. അതിനൊരു കാരണവുമുണ്ട്. റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ എല്‍ ക്ലാസിക്കോ കളിച്ചത് മെസ്സിയാണ്.
36 എല്‍ ക്ലാസിക്കോയിലാണ് മെസ്സി ബാഴ്‌സയ്ക്കായി ബൂട്ടണിഞ്ഞത്. ഇതില്‍ 16 എണ്ണത്തില്‍ ജയിച്ചപ്പോള്‍ എട്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. 12 മല്‍സരങ്ങളില്‍ ബാഴ്‌സ പരാജയവുമേറ്റുവാങ്ങി.
മറുഭാഗത്ത് റൊണാള്‍ഡോ 28 എല്‍ ക്ലാസിക്കോയില്‍ പങ്കാളിയായിട്ടുണ്ട്. ഇതില്‍ എട്ടെണ്ണത്തില്‍ റയല്‍ ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിച്ചു. 13 മല്‍സരങ്ങളില്‍ റയല്‍ പരാജയപ്പെടുകയും ചെയ്തു. എല്‍ ക്ലാസിക്കോയില്‍ മെസ്സിയുടെ വിജയശതമാനം 44.4 ആണെങ്കില്‍ റൊണാള്‍ഡോയുടേത് 28.5 മാത്രമാണ്.

ലാ ലിഗയില്‍ മെസ്സി

ലാ ലിഗയില്‍ മെസ്സി

സ്പാനിഷ് ലീഗിലെ (ലാ ലിഗ) എല്‍ ക്ലാസിക്കോയില്‍ മെസ്സിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. മെസ്സി കളിച്ച ലീഗിലെ 16 എല്‍ ക്ലാസിക്കോകളില്‍ 12ലും ജയം ബാഴ്‌സയ്ക്കായിരുന്നു.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ മെസ്സിയുള്‍പ്പെട്ട ബാഴ്‌സലോണ ഇതുവരെ റയലിനോട് പരാജപ്പെട്ടിട്ടില്ല. ഇതുവരെ രണ്ടു തവണ ചാംപ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ ഒന്നില്‍ ജയിച്ചു. മറ്റൊന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

 ഗോളുകളിലും മെസ്സി തന്നെ

ഗോളുകളിലും മെസ്സി തന്നെ

വിജയത്തിന്റെ കണക്കില്‍ മാത്രമല്ല എല്‍ ക്ലാസിക്കോ ഗോളുകളുടെ കാര്യത്തിലും റൊണാള്‍ഡോയ്ക്ക് മുന്നിലാണ് മെസ്സി. 36 എല്‍ ക്ലാസിക്കോയില്‍ നിന്നും 24 ഗോളുകള്‍ നേടിയപ്പോള്‍ 28 എല്‍ ക്ലാസിക്കോയില്‍ നിന്നും 17 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.
125 ഷോട്ടുകളാണ് മെസ്സി ഗോളിലേക്ക് തൊടുത്തത്. റൊണാള്‍ഡോയാവട്ടെ 117ഉം. എന്നാല്‍ ഷോട്ടുകളുടെ കൃത്യയുടെ കാര്യത്തില്‍ റൊണാള്‍ഡോയാണ് ഒന്നാമത് (22.5 ശതമാനം). മെസ്സിയുടേത് 19.72 ശതമാനമാണ്.
ലാ ലിഗയിലെ എല്‍ ക്ലാസിക്കോയിലാണ് മെസ്സി കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്. 22 മല്‍സരങ്ങളില്‍ നിന്ന് 16 ഗോള്‍. കിങ്‌സ് കപ്പില്‍ മാത്രമാണ് റയലിനെതിരേ മെസ്സിക്ക് ഗോള്‍ നേടാന്‍ കഴിയാതെ പോയത്.

പാസിങില്‍ കേമനാര്?

പാസിങില്‍ കേമനാര്?

പാസിങിന്റെ കാര്യത്തിലും മെസ്സി റൊണാള്‍ഡോയെ പിന്നിലാക്കുന്നു. 38 എല്‍ ക്ലാസിക്കോയില്‍ 13 ഗോളുകള്‍ക്കാണ് മെസ്സി വഴിയൊരുക്കിയത്. 65 ഗോളവസരങ്ങളൊരുക്കാനും അദ്ദേഹത്തിനു സാധിച്ചു.
മറുഭാഗത്ത് 28 എല്‍ ക്ലാസിക്കോയില്‍ ഒരു ഗോളിനു മാത്രമാാണ് റൊണാള്‍ഡോയ്ക്ക് വഴിയൊരുക്കാനായത്. 14 ഗോളവസരങ്ങളും അദ്ദേഹത്തിനു സൃഷ്ടിക്കാന്‍ സാധിച്ചു.

ആകെ നോക്കിയാല്‍...

ആകെ നോക്കിയാല്‍...

എല്‍ ക്ലാസിക്കോയുടെ ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ റൊണാള്‍ഡോയ്ക്ക് മുകളിലാണ് മെസ്സിയുടെ സ്ഥാനം. 16 എല്‍ ക്ലാസിക്കോയില്‍ ജയിച്ച മെസ്സി 24 ഗോളുകള്‍ നേടുന്നതിനൊപ്പം 13 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.
അതേസമയം, എട്ട് എല്‍ ക്ലാസിക്കോകള്‍ ജയിച്ച റൊണാള്‍ഡോ 17 ഗോളുകള്‍ നേടുകയും ഒരു ഗോളവസരമൊരുക്കുയും ചെയ്തു.

മെസ്സിയെ പൂട്ടാന്‍ സിദാന്റെ കെണി

മെസ്സിയെ പൂട്ടാന്‍ സിദാന്റെ കെണി

എല്‍ ക്ലാസിക്കോയില്‍ തങ്ങള്‍ക്ക് ഏറ്റവുമധികം ഭീഷണിയായ മെസ്സിയെ പൂട്ടാന്‍ റയല്‍ കോച്ച് സിനദിന്‍ സിദാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. മെസ്സിയെ തളയ്ക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ മല്‍സരം പാതി ജയിച്ചുവെന്നാണ് സിദാന്റെ കണക്ക്കൂട്ടല്‍. മെസ്സിയെ തളയ്ക്കാന്‍ ബ്രസീലിയന്‍ താരം കസേമിറോയെയാണ് സിദാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര മികച്ച പ്രതിരോധവും കീറിമുറിക്കാന്‍ ശേഷിയുള്ള മെസ്സിയെ തടുക്കാന്‍ കസേമിറോയ്ക്ക് സാധിക്കുമോയെന്ന് സമയം തെളിയിക്കും.

തോറ്റാല്‍... റയല്‍ തീര്‍ന്നു

തോറ്റാല്‍... റയല്‍ തീര്‍ന്നു

എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ തന്നെ തങ്ങള്‍ക്ക് ഏറ്റവും നിര്‍ണായകമായ പോരാട്ടമായാണ് റയല്‍ ശനിയാഴ്ചത്തെ മല്‍സരത്തെ കാണുന്നത്. കാരണം ലീഗിലെ നിലവിലെ ജേതാക്കള്‍ കൂടിയായ റയലിനു മുന്നില്‍ ജയിക്കുകയല്ലാതെ മറ്റു വഴികളില്ല. 16 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 42 പോയിന്റോടെ ബാഴ്‌സയാണ് തലയെടുപ്പോടെ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നാലാമതുള്ള റയല്‍ 11 പോയിന്റ് പിന്നിലാണ്. ഒരു മല്‍സരം കുറച്ചാണ് കളിച്ചതെന്ന് വേണമെങ്കില്‍ റയലിന് ആശ്വസിക്കാം.
ശനിയാഴ്ചത്തെ എല്‍ ക്ലാസിക്കോയില്‍ തോറ്റാല്‍ ബാഴ്‌സ 14 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടുമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനു തയ്യാറെടുത്താണ് റയല്‍ സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്.

Story first published: Friday, December 22, 2017, 11:29 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+