Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാംപ്‌നൂവില്‍ ക്ലാസിക് സമനില... എല്‍ ക്ലാസിക്കോ ഒപ്പത്തിനൊപ്പം, അപരാജിത റെക്കോര്‍ഡ് കാത്ത് ബാഴ്സ

മാഡ്രിഡ്: കാല്‍പ്പന്ത് കളിയിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആവേശവും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊണ്ടും തീപാറിയ മല്‍സരത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി സമനില സമ്മതിക്കുകയായിരുന്നു. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സെര്‍ജി റോബര്‍ട്ടോ നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു കളംവിട്ടതിനെ തുടര്‍ന്ന് രണ്ടാംപകുതിയില്‍ 10 പേരെ വച്ചാണ് ബാഴ്‌സ പോരാടിയത്. സമനിലയോടെ ലീഗില്‍ ഈ സീസണിലെ അപരാജിത റെക്കോര്‍ഡ് ബാഴ്‌സ നിലനിര്‍ത്തുകയും ചെയ്തു. ബാഴ്‌സയുടെ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോ മല്‍സരമായിരുന്നു ഇത്. ഈ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

1

കാംപ്‌നൂവിലെ ബാഴ്‌സ ആരാധകരെ കോരിത്തരിപ്പിച്ച് കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ ടീം റയലിന്റെ വലയില്‍ പന്തെത്തിച്ചു. ഉറുഗ്വേ സ്റ്റാര്‍ ലൂയിസ് സുവാരസാണ് ബാഴ്‌സയ്ക്കു ലീഡ് സമ്മാനിച്ചത്. സെര്‍ജി റോബര്‍ട്ടോയുടെ മനോഹരമായ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.

2

എന്നാല്‍ ഈ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 15ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ ഒപ്പമെത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് നാടകീയ സംഭവങ്ങള്‍ക്കു കാംപ്‌നൂ സാക്ഷിയായി. റയല്‍ ഡിഫന്‍ഡര്‍ മാര്‍സെലോയുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നാണ് റഫറി റോബര്‍ട്ടോയ്ക്കു നേരിട്ടു ചുവപ്പ് കാര്‍ഡ് നല്‍കിയത്.

3

രണ്ടാംപകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളില്‍ ബാഴ്‌സ ലീഡ് തിരിച്ചുപിടിച്ചു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വകയായിരുന്നു ഗോള്‍. മെസ്സിയുടെ ഈ ഗോളില്‍ ബാഴ്‌സ ജയിക്കുമെന്നു കരുതിയെങ്കിലും റയലിനു കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. 72ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലിലൂടെ റയല്‍ വീണ്ടും സമനില കണ്ടെത്തി. സീസണില്‍ ഇനി മൂന്നു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനുമേല്‍ 12 പോയിന്റ് ലീഡുള്ള ബാഴ്‌സ ഇതിനകം കിരീടമുറപ്പാക്കിക്കഴിഞ്ഞു.

Story first published: Monday, May 7, 2018, 12:24 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+