Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടിയായ മുന്‍നിരതാരം 10 ആഴ്ച പുറത്ത്

ബാഴ്‌സലോണ: സ്പാനിഷ് ടീം ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടിയായി സ്‌ട്രൈക്കര്‍ ഒസ്മാന്‍ ഡെംബലെയ്ക്ക് പരിക്ക്. മസിലുകള്‍ക്ക് പരിക്ക് പറ്റിയ താരത്തിന് പത്താഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഡെംബലെ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തുപോയിരുന്നു. വിശദമായ പരിശോധനകള്‍ക്കുശേഷമാണ് ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചത്.

ബാഴ്‌സലോണയില്‍ 2017ല്‍ ചേര്‍ന്ന ഡെംബലയെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഈ സീസണില്‍ തന്നെ അഞ്ച് മത്സരങ്ങള്‍ പരിക്കുമൂലം ഡെംബലെയ്ക്ക് നഷ്ടമായിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരവും റയല്‍ മാഡ്രിഡിനെതിരെ ഡിസംബര്‍ 18ന് നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ മത്സരവുമെല്ലാം താരത്തിന് നഷ്ടമാകും. അന്റോണിയ ഗ്രിസ്മാന്‍ ആയിരിക്കും ഡെംബലെയുടെ പകരക്കാരനാവുക.

ousmane-dembele

ഡെംബലെയുടെ അഭാവം മറികടക്കാന്‍ കഴിയുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. 105 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ഡെംബലെയ്ക്ക് പ്രതിഫലത്തിന്റെ മികവ് കളിക്കളത്തില്‍ കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളെന്ന് കരുതപ്പെടുന്ന താരത്തിന് പരിക്കാണ് പലപ്പോഴും വില്ലനാകുന്നത്. 10 ആഴ്ചകള്‍ക്കുശേഷം ഡെംബലെ തിരിച്ചെത്തുമ്പോഴേക്കും ഇത്തവണ സീസണ്‍ പകുതിയും പിന്നിട്ടിട്ടുണ്ടാകും.

Story first published: Saturday, November 30, 2019, 16:59 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+