Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലിന് ആറെണ്ണം തിരിച്ചു കൊടുത്ത് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍!!! ബൊറുസിയ നാലടിച്ചതോടെ ബെന്‍ഫിക്ക കഴിഞ്ഞു!!

നൗകാംപ്: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. അത് ബാഴ്‌സയാകുമ്പോള്‍ എളുപ്പത്തിലാകും എന്ന് മാത്രം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ 4-0ന് തകര്‍ന്നു പോയ ബാഴ്‌സലണ രണ്ടാം പാദത്തില്‍ 6-1ന് ജയിച്ച് ക്വാര്‍ട്ടറില്‍. നോക്കൗട്ട് റൗണ്ടില്‍ 4-0ന് പിറകിലായ ടീം തിരിച്ചുവരവ് നടത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ട് 4-0ന് ബെന്‍ഫിക്കയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. ആദ്യ പാദം ബെന്‍ഫിക്ക ഹോം ഗ്രൗണ്ടില്‍ 1-0ന് ജയിച്ചിരുന്നു.

bvb


അറ്റാക്കിംഗ് ബാഴ്‌സ...

തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമിച്ചു കളിക്കുക എന്ന ലൈനായിരുന്നു ബാഴ്‌സയുടേത്. മൂന്നാം മിനുട്ടില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സ മുന്നിലെത്തി. നാല്‍പതാം മിനുട്ടില്‍ കുര്‍സാവയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ 2-0ന് മുന്നില്‍. ഇതോടെ ഇരുപാദ സ്‌കോര്‍ 2-4. അമ്പതാം മിനുട്ടില്‍ മെസി പെനാല്‍റ്റിയിലൂടെ 3-0ന് മുന്നിലെത്തിച്ചു. ഇരുപാദ സ്‌കോര്‍ 3-4. ബാഴ്‌സയുടെ തിരിച്ചുവരവ് ഗംഭീരമായിക്കൊണ്ടിരിക്കവെ കവാനിയിലൂടെ പി എസ് ജി ഒരു ഗോള്‍ മടക്കി. എവേ ഗോളായതോടെ രണ്ട് ഗോള്‍ കൂടി അധികം അടിക്കേണ്ട അവസ്ഥയിലായി ബാഴ്. ഇരുപാദ സ്‌കോര്‍ 3-5. എണ്‍പത്തെട്ടാം മിനുട്ടില്‍ നെയ്മറിന്റെ ഫ്രീകിക്ക് ഗോളില്‍ ഇരുപാദ സ്‌കോര്‍ 4-5. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ 5-5ന് ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിലെ അഞ്ചാം മിനുട്ടില്‍ സെര്‍ജിറോബര്‍ടോയിലൂടെ ബാഴ്‌സക്ക് ആറാം ഗോള്‍. ചരിത്രം !!

ഡോട്മുണ്ടിന്റെ കരുത്തറിയിക്കല്‍...

മത്സരം തുടങ്ങുമ്പോള്‍ 1-0ന് പിറകിലായിരുന്നു ബൊറുസിയ ഡോട്മുണ്ട്. ഹോം ഗ്രൗണ്ടില്‍ ഗാബോണ്‍ സ്‌ട്രൈക്കര്‍ ഓബമെയാംഗിന്റെ ഹാട്രിക്ക് മികവില്‍ ബൊറുസിയ തിരിച്ചടിച്ചതോടെ ബെന്‍ഫിക്ക ചിത്രത്തില്‍ നിന്ന് മാഞ്ഞു. പുള്‍സിചാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ പെനാല്‍റ്റി പാഴാക്കിയതിന് പ്രായശ്ചിത്തമെന്നോണമാണ് ഓബമെയാംഗിന്റെ ഹാട്രിക്ക് പ്രകടനം.

ഗോള്‍ നില...

ബാഴ്‌സലോണ 6-1 പി എസ് ജി

ഇരുപാദ സ്‌കോര്‍ 6-5

ബൊ. ഡോട്മുണ്ട് 4-0 ബെന്‍ഫിക്ക

ഇരുപാദ സ്‌കോര്‍ 4-1

Story first published: Thursday, March 9, 2017, 10:50 [IST]
Other articles published on Mar 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+