Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയില്ലാത്ത ബാഴ്‌സയെ തകര്‍ത്ത് സെല്‍റ്റാവിഗോ... കിരീടത്തിലേക്കടുത്ത് ബയേണ്‍

മാഡ്രിഡ്/മ്യൂണിക്ക്/റോം/പാരിസ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയുടേയും ലൂയിസ് സുവാറസിന്റേയും അഭാവത്തില്‍ കളത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്പാനിഷ് ലീഗിലെ 36ാം റൗണ്ട് മല്‍സരത്തില്‍ സെല്‍റ്റാവിഗോയോടാണ് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സയെ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയത്. സെല്‍റ്റാവിഗോയുടെ തട്ടകത്തില്‍ 2-0നാണ് ബാഴ്‌സ പരാജയം സമ്മതിച്ചത്. ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരേ തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെയാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് തിരിച്ചടി നേരിട്ടത്.

football

പന്തടക്കത്തില്‍ മേധാവിത്വം നേടിയ ബാഴ്‌സയെ ആക്രമണാത്മക ഫുട്‌ബോളിലൂടെ സെല്‍റ്റാവിഗോ ഞെട്ടിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ മെസ്സി, സുവാറസ് എന്നിവര്‍ക്കു പുറമേ ജെറാര്‍ഡ് പിക്വെയ്ക്കും ബാഴ്‌സ മല്‍സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. സെല്‍റ്റയ്ക്കു വേണ്ടി മാക്‌സി ഗോമസും ഇഗോ അസ്പസും ലക്ഷ്യംകണ്ടു. സീസണിലെ ലീഗ് കിരീടം നേരത്തെ തന്നെ ബാഴ്‌സ നിലനിര്‍ത്തിയിരുന്നു.

അതേസമയം, ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് ഒരുപടി കൂടി വീണ്ടും അടുത്തു. ലീഗിലെ 32ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 3-1ന് ഹാനോവറിനെ തോല്‍പ്പിക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലിയോണ്‍ ഗൊറേറ്റ്‌സ്‌ക, ഫ്രാങ്ക് റിബറി എന്നിവരാണ് ബയേണിനു വേണ്ടി ലക്ഷ്യംകണ്ടത്. ഇതോടെ സീസണിലെ ലീഗ് കിരീടം ഇത്തവണയും ബയേണിന്റെ വരുതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 74 പോയിന്റുമായി നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍.

32 മല്‍സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ബൊറൂസ്യ ഡോട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്. 32ാം റൗണ്ട് മല്‍സരത്തില്‍ ഡോട്മുണ്ടിനെ 2-2ന് വെര്‍ഡെര്‍ തളച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി 1-1ന് നൈസിനോട് സമനില വഴങ്ങി. നെയ്മറിലൂടെ സമനില പിടിച്ച പിഎസ്ജിക്ക് ജയിക്കാന്‍ ലഭിച്ച അവസരം രണ്ട് തവണയും പെനാല്‍റ്റി പാഴാക്കി എഡിന്‍സന്‍ കവാനി നഷ്ടപ്പെടുത്തുകയായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന്‍- ഉഡിനെസ് മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു.

Story first published: Sunday, May 5, 2019, 17:49 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+