വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി എല്ലാം തീരുമാനിച്ചു, ബാഴ്‌സലോണ വിടണം! കത്ത് ലഭിച്ചതായി സ്പാനിഷ് ക്ലബ്ബ്

താരത്തെ നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തുമെന്ന് ബാഴ്‌സ

മാഡ്രിഡ്: ഒടുവില്‍ അതും സംഭവിക്കുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണണല്‍ മെസ്സി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു. നേരത്തേ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇത്തവണ ഇത് വെറും അഭ്യൂഹങ്ങളല്ല. ബാഴ്‌സലോണ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം മെസ്സി രേഖാമൂലം തങ്ങളെ അറിയിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ബാഴ്‌സ ആരാധകരാകെ ഷോക്കിലാണ്.

1

20 വര്‍ഷത്തോളം ബാഴ്‌സയുടെ കുപ്പായമണിഞ്ഞ മെസ്സി ഇവിടെ തന്നെ വിരമിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ക്ലബ്ബിന്റെ മോശം പ്രകടനങ്ങള്‍ 33 കാരനായ ഇതിഹാസ താരത്തെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഈ സീസണില്‍ ബാഴ്‌സയുടെ ദയനീയ പ്രകടനമാണ് മെസ്സിയെ അലട്ടുന്നത്. സ്പാനിഷ് ലാ ലിഗയില്‍ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന് അടിയറവ് വച്ച ബാഴ്‌സ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടു 2-8ന് തകര്‍ന്നടിയുകയും ചെയ്തിരുന്നു. ഈ സീസണില്‍ ഒരു കിരീടം പോലും നേടാനും ബാഴ്‌സയ്ക്കു കഴിഞ്ഞിരുന്നില്ല. ബയേണിനെതിരായ വമ്പന്‍ തോല്‍വിയോടെയാണ് മെസ്സിക്ക് ക്ലബ്ബില്‍ മനംമടുത്തതെന്നാണ് സൂചനകള്‍.

എന്നാല്‍ മെസ്സിയെ ഇഷ്ടമനുസരിച്ച് ക്ലബ്ബ് വിടാന്‍ അനുവദിക്കില്ലെന്നാണ് ബാഴ്‌സയുടെ നിലപാട്. ഇതിനു വേണ്ടി നിയമപോരാട്ടം നടത്തുമെന്ന സൂചനയും ക്ലബ്ബ് നല്‍കുന്നു. മെസ്സിയുടെ കരാറിലെ ഒരു ഉപാധിയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഈ സീസണിനു ശേഷം ഫ്രീയായി ക്ലബ്ബ് വിടാനുള്ള ഉപാധി തന്റെ കരാറിലുള്‍പ്പെട്ടിരിക്കുന്നതായി മെസ്സി ബാഴ്‌സയ്ക്കു അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു ഉപാധിയുടെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിച്ചതായാണ് ബാഴ്‌സ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് നിയമോപദേശം തേടുമെന്നും ബാഴ്‌സ അറിയിച്ചു. 700 മില്ല്യണ്‍ യൂറോയ്ക്കു വാങ്ങാനുള്ള ഉപാധിയും മെസ്സിയുടെ കരാറിലുണ്ട്.

സാധാരണയായി സ്പാനിഷ് സീസണ്‍ മേയ് മാസം അവസാനിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സീസണ്‍ നീളുകയായിരുന്നു. ഉപാധിയിലേതു പോലെ മെസ്സിക്കു ഫ്രീയായി ബാഴ്‌സ വിടാനായാല്‍ താരത്തെ സ്വന്തമാക്കാന്‍ നിരവധി വമ്പന്‍ ക്ലബ്ബുകളാണ് താല്‍പ്പര്യമറിയിച്ച് രംഗത്തുള്ളത്. എന്നാല്‍ താരത്തിന്റെ ഉയര്‍ന്ന ശമ്പള ഡിമാന്റ് അംഗീകരിക്കാന്‍ കഴിയുന്ന ക്ലബ്ബുകള്‍ കുറച്ചെണ്ണം മാത്രമേയുള്ളൂ. ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയും ഇംഗ്ലീഷ് ശക്തികളായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇക്കൂട്ടത്തില്‍പ്പെടുന്ന ടീമുകളാണ്.

ബാഴ്‌സ കരിയറിലാണ് മെസ്സി തന്റെ ആറു ബാലണ്‍ ഡിയോര്‍ ട്രോഫികളും കൈക്കലാക്കിയത്. മാത്രമല്ല ക്ലബ്ബ് ജഴ്‌സിയില്‍ അദ്ദേഹം നിരവധി കിരീടങ്ങളും വാരിക്കൂട്ടി. 10 സ്പാനിഷ് ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ഇതിലുള്‍പ്പെടുന്നു. കുറച്ചു കാലമായി മെസ്സിയും ബാഴ്‌സയും തമ്മിലുള്ള ബന്ധത്തില്‍ നേരിയ വിള്ളല്‍ വീണിരുന്നു. ക്ലബ്ബിന്റെ ചില തീരുമാനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ക്ലബ്ബ് ഡയറക്ടര്‍മാരുമായും അത്ര നല്ല രസത്തിലായിരുന്നില്ല. ബയേണിനെതിരായ തോല്‍വിക്കു ശേഷം പുറത്താക്കപ്പെട്ട കോച്ച് ക്വിക്കെ സെറ്റിയനുമായും അത്ര നല്ല ബന്ധമായിരുന്നില്ല മെസ്സിക്കുണ്ടായിരുന്നത്.

Story first published: Wednesday, August 26, 2020, 9:02 [IST]
Other articles published on Aug 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X