Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മാജിക്കില്‍ ചെല്‍സി ക്ലോസ്... ബാഴ്‌സ ക്വാര്‍ട്ടറില്‍, ബയേണും അവസാന എട്ടില്‍

മാഡ്രിഡ്/ഇസ്താബുള്‍: അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ടീമിന്റെ മിശിഹായായപ്പോള്‍ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സിയെ രണ്ടാംപാദത്തില്‍ ബാഴ്‌സ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ഇരട്ടഗോള്‍ നേടിയ മെസ്സിയാണ് ടീമിന്റെ ഹീറോ. ബാഴ്‌സയുടെ ആദ്യത്തെയും അവസാനത്തെയും ഗോളുകല്‍ മെസ്സിയുടെ വകയായിരുന്നു. ഉസ്മാന്‍ ഡെംബലെയാണ് മറ്റൊരു സ്‌കോറര്‍. ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക വിജയമാണ് മുന്‍ വിജയികള്‍ കൂടിയായ ബാഴ്‌സ സ്വന്തമാക്കിയത്.

1

നേരത്തേ ചെല്‍സിയുടെ മൈതാനത്ത് നടന്ന മല്‍സരം 1-1നു സമനിലയില്‍ പിരിഞ്ഞതിനാല്‍ രണ്ടാം പാദം ഇരുടീമിനും ജീവന്‍മരണ പോരാട്ടമായിരുന്നു. വലിയ മല്‍സരങ്ങളിലെ താരമെന്ന പേര് അന്വര്‍ഥമാക്കി മെസ്സി ഒരിക്കല്‍ക്കൂടി കളം നിറഞ്ഞപ്പോള്‍ ചെല്‍സി തകര്‍ന്നടിയുകയായിരുന്നു.

മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ മെസ്സി ബാഴ്‌സയുടെ അക്കൗണ്ട് തുറന്നിരുന്നു. 20ാം മിനിറ്റില്‍ ഡെംബലെ സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. 63ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ചെല്‍സിയുടെ പതനം പൂര്‍ത്തിയായി. ഈ മല്‍സരത്തിലെ ഇരട്ടഗോളോടെ ചാംപ്യന്‍സ് ലീഗില്‍ മെസ്സി ഗോളുകളില്‍ സെഞ്ച്വറി തികച്ചു.

2

മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ടീം ബെസിക്റ്റസിനെ 3-1ന് തകര്‍ത്ത് ജര്‍മന്‍ രാജാക്കന്‍മാരായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. തുര്‍ക്കിയില്‍ നടന്ന മല്‍സരത്തില്‍ തിയാഗോ അല്‍കാന്ററ, സാന്‍ഡ്രോ വാഗ്നര്‍ എന്നിവരുടെ ഗോളുകളും ഗോഖന്‍ ഗൊനുളിന്റെ സെല്‍ഫ് ഗോളുമാണ് ബയേണിന് മികച്ച വിജയം സമ്മാനിച്ചത്. നേരത്തേ ജര്‍മനിയില്‍ നടന്ന ഒന്നാംപാദത്തില്‍ 5-0ന്റെ ജയം നേടിയ ബയേണ്‍ ഇരുപാദങ്ങളിലുമായി 8-1ന്റെ കൂറ്റന്‍ വിജയമാണ് കൈക്കലാക്കിയത്.

Story first published: Thursday, March 15, 2018, 9:15 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+