Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ ഡെല്‍ റേ: ക്ലാസിക്ക് ജയവുമായി ബാഴ്‌സ ക്വാര്‍ട്ടറില്‍; ചുക്കാന്‍ പിടിച്ച് മെസ്സിയും ഡെംബാലെയും

ബാഴ്‌സലോണ: രണ്ടാംപാദത്തിലെ തകര്‍പ്പന്‍ വിജയവുമായി നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലായി നടന്ന പ്രീക്വാര്‍ട്ടറില്‍ ലെവന്റെയെ 2-4ന് മറികടന്നാണ് ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.

ഒന്നാംപാദത്തില്‍ ലെവന്റെയ്ക്കു മുന്നില്‍ 2-1ന് പിന്നില്‍ പോയ ബാഴ്‌സ രണ്ടാംപാദത്തില്‍ 0-3ന് തകര്‍ക്കുകയായിരുന്നു. ഒരു ഗോള്‍ നേടുന്നതിനൊപ്പം ഉസ്മാനെ ഡെംബാലെയുടെ ഇരട്ട ഗോളിന് വഴിയൊരുക്കിയും അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞു. ബാഴ്‌സയുടെ ഹോംഗ്രൗണ്ടില്‍ 30, 31 മിനിറ്റുകളിലായിരുന്നു ഡെംബാലെയുടെ ഗോള്‍ നേട്ടം.

Barcelona

54ാം മിനിറ്റിലാണ് ബാഴ്‌സ ക്യാപ്റ്റന്‍ കൂടിയായ മെസ്സി ലെവന്റെ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. പ്രീക്വാര്‍ട്ടറിലെ മറ്റു മല്‍സരങ്ങളില്‍ ഇരുപാദങ്ങളിലായി എസ്പാന്യോള്‍ 5-3ന് വിയ്യാറയലിനെയും റയല്‍ ബെറ്റിസ് 2-2 റയല്‍ സോസിഡാഡിനെയും മറികടന്നു. എവേ ഗോളിന്റെ മുന്‍തൂക്കത്തിലാണ് ബെറ്റിസ് സോസിഡാഡിനെ മറികടന്ന് ക്വാര്‍ട്ടര്‍
ഫൈനലിലേക്ക് മുന്നേറിയത്.

Story first published: Friday, January 18, 2019, 10:30 [IST]
Other articles published on Jan 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+