Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണക്കും ആഴ്‌സണലിനും ബയേണിനും തകര്‍പ്പന്‍ ജയം, മെസിക്കും ഒസിലിനും ഹാട്രിക്ക്‌

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണ 4-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്, പി എസ് ജി ടീമുകളും മികച്ച വിജയം കരസ്ഥമാക്കി.

ബാഴ്‌സയുടെ മുന്‍ കോച്ച് പെപ് ഗോര്‍ഡിയോള തന്റെ പുതിയ ടീം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം നൗകാംപില്‍ കളിക്കാനിറങ്ങിയത് യൂറോപ്പിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ലൂയിസ് എന്റിക്വെയുടെ ബാഴ്‌സക്ക് മുന്നില്‍ ഗോര്‍ഡിയോളയുടെ ടീം ഒന്നുമല്ലാതായി. മിന്നുന്ന ഫോമിലായിരുന്നു മെസി.

messi

പതിനേഴാം മിനുട്ടില്‍ മെസി ലീഡ് ഗോളടിച്ചതോടെ സിറ്റിയുടെ താളം തെറ്റി. 61,69 മിനുട്ടുകളിലായി മെസി ഹാട്രിക്ക് തികച്ചു. ഇതിനിടെ സിറ്റി ഗോളി ബ്രാവോ ബോക്‌സിന് പുറത്ത് വെച്ച് പന്ത് കൈകൊണ്ട് തട്ടിയതിന് ചുവപ്പ് കാര്‍ഡ് കണ്ടു. മെസി നേടിയെടുത്ത പെനാല്‍റ്റി കിക്ക് നെയ്മര്‍ പാഴാക്കുന്ന കാഴ്ചയുണ്ടായിരുന്നു. എന്നാല്‍, മിനുട്ടുകള്‍ക്കുള്ളില്‍ മനോഹരമായ ഫീല്‍ഡ് ഗോളിലൂടെ നെയ്മര്‍ ആ പിഴവ് പരിഹരിച്ചു.

ലുഡോ റാസ്‌ഗെഡിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത ആഴ്‌സണലാണ് ഗംഭീരജയം കരസ്ഥമാക്കിയത്. ജര്‍മന്‍ താരം മെസുറ്റ് ഒസിലിന്റെ ഹാട്രിക്കായിരുന്നു വന്‍ ജയം സമ്മാനിച്ചത്. സാഞ്ചസ്, വാല്‍കോട്ട്, ചാംബെര്‍ലെയിന്‍ എന്നിവരും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് എയില്‍ ആഴ്‌സണലും പി എസ് ജിയും ഏഴ് പോയിന്റോടെ ഒപ്പത്തിനൊപ്പം. ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റോടെ നാപോളി മുന്നില്‍. നാപോളിയെ 2-3ന് വീഴ്ത്തിയ ബെസിക്താസ് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനത്തും നാല് പോയിന്റോടെ ബെന്‍ഫിക്ക മൂന്നാമതും.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം ജയത്തോടെ ഒമ്പത് പോയിന്റുമായി മുന്നില്‍. ബയേണ്‍മ്യൂണിക് ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് സിയില്‍ ഒമ്പത് പോയിന്റോടെബാഴ്‌സ മുന്നില്‍. നാല് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്

ചാമ്പ്യന്‍സ് ലീഗ് മത്സരഫലങ്ങള്‍

ആഴ്‌സണല്‍ 6-0 ലുഡോ

ബാഴ്‌സലോണ 4-0 മാഞ്ചസ്റ്റര്‍ സിറ്റി

സെല്‍റ്റിക് 0-2 മോന്‍ചെന്‍ഗ്ലാഡ്ബാച്

ബയേണ്‍ 4-1 പി എസ് വി

പി എസ് ജി 3-0 ബാസല്‍

ഡിനാമോ കീവ് 0-2 ബെന്‍ഫിക്ക

നാപോളി 2-3 ബെസിക്താസ്

എഫ് സി റൊസ്‌തോവ് 0-1 അത്‌ലറ്റിക്കോ മാഡ്രിഡ്

Story first published: Thursday, October 20, 2016, 13:21 [IST]
Other articles published on Oct 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+