For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡബിളടിച്ച് മെസ്സിയുടെ തിരിച്ചുവരവ്, എന്നിട്ടും ബാഴ്‌സ തോറ്റു... റയലിന് മിന്നും ജയം

മെസ്സിയുടെ തിരിച്ചുവരവിൽ ബാഴ്‌സയ്ക്ക് തോല്‍വി | Oneindia Malayalam

മാഡ്രിഡ്: ഇരട്ട ഗോളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി തിരിച്ചെത്തിയെങ്കിലും സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തോല്‍വി നേരിട്ടു. ഏഴ് ഗോള്‍ പിറന്ന ത്രില്ലറില്‍ റയല്‍ ബെറ്റിസ് 4-3ന് ബാഴ്‌സയെ വീഴ്ത്തുകയായിരുന്നു. ബാഴ്‌സയുടെ ഹോംഗ്രൗണ്ടിലാണ് ബെറ്റിസ് മെസ്സിയെയും സംഘത്തെയും ഞെട്ടിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തോല്‍വി വഴങ്ങുന്നത്.

കളിയുടെ 35ാം മിനിറ്റാവുമ്പോയേക്കും ബാഴ്‌സയുടെ പോസ്റ്റിലേക്ക് ബെറ്റിസ് രണ്ട് തവണ പന്തെത്തിച്ചിരുന്നു. 20ാം മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പോയും 34ാം മിനിറ്റില്‍ ജൊഹാക്വയ്‌നുമാണ് ബെറ്റിസിനായി ലക്ഷ്യംകണ്ടത്. 68ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൂടിയായ മെസ്സിയിലൂടെ ബാഴ്‌സ ഒരു ഗോള്‍ തിരിച്ചടിച്ചു. പക്ഷേ, 71ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയിലൂടെ ബെറ്റിസ് വീണ്ടും നിറയൊഴിച്ചു. 79ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാലിലൂടെ ബാഴ്‌സ മല്‍സരം 2-3 എന്ന സ്‌കോറിലാക്കി.

messi

എന്നാല്‍, 82ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചതോടെ ബാഴ്‌സ താരം ഇവാന്‍ റാക്റ്റിച്ചിന് കളംവിടേണ്ടിവന്നു. ഇതോടെ ബാഴ്‌സ 10 പേരായി ചുരുങ്ങി. 83ാം മിനിറ്റില്‍ ബാഴ്‌സയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി സെര്‍ജിയോ കനാലെസിലൂടെ ബെറ്റിസ് ലീഡ് 4-2 എന്ന നിലയില്‍ ഉയര്‍ത്തി. കളിതീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ മെസ്സിയിലൂടെ ബാഴ്‌സ തോല്‍വി ഭാരം 3-4 ആക്കി. പരിക്കിനെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കു ശേഷമാണ് മെസ്സി കളിക്കളത്തില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. തോറ്റെങ്കിലും 12 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ തലപ്പത്ത്.

അതേസമയം, ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് 4-2ന് സെല്‍റ്റയെയും സെവിയ്യ 2-1ന് എസ്പാന്യോളിനെയും തോല്‍പ്പിച്ചു. റയലിനു വേണ്ടി കരീം ബെന്‍സെമ, സെര്‍ജിയോ റാമോസ്, ഡാനി സെബല്ലോസ് എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ഒരു ഗോള്‍ സെല്‍റ്റ താരത്തിന്റെ സെല്‍ഫ് ഗോള്‍ സംഭാവനയായിരുന്നു. സെല്‍റ്റയ്ക്കായി ഹ്യൂഗോ മാല്ലോ, ബ്രയ്‌സ് മെന്‍ഡെസ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുമായുള്ള പോയിന്റ് അകലം നാലാക്കി കുറയ്ക്കാനും റയലിനായി. 12 മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് റയല്‍. 23 പോയിന്റുമായി സെവിയ്യ, അത്‌ലറ്റികോ മാഡ്രിഡ്, അലാവസ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങളില്‍.

Story first published: Monday, November 12, 2018, 13:14 [IST]
Other articles published on Nov 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+