Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡിയോറും മോഡ്രിച്ച് നേടുമോ? പട്ടിക പുറത്ത്... റൊണാള്‍ഡോ, മെസ്സി, നെയ്മര്‍ ലിസ്റ്റില്‍

പാരീസ്: ഫിഫയുടെ പരമോന്നത പുരസ്‌കാരമായ പ്ലെയര്‍ ഓഫ് ദി ഇയറിനു പിന്നാലെ മറ്റൊരു അവാര്‍ഡ് കൂടി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനെ തേടി എത്തിയേക്കും. ഫ്രാന്‍സ് ഫുട്‌ബോള്‍ ലോകത്തിലെ മികച്ച താരത്തിനു സമ്മാനിക്കുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. 30 താരങ്ങളുടെ ലിസ്റ്റാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്.

2016ലാണ് ഫിഫയും ബാലണ്‍ ഡിയോറും രണ്ടായി പിരിഞ്ഞ് രണ്ടു പുരസ്‌കാരങ്ങള്‍ മികച്ച താരത്തിനു നല്‍കാന്‍ ആരംഭിച്ചത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ സമ്മാനിക്കുന്ന ബാലണ്‍ ഡിയോറിന്റെ ഇത്തവണത്തെ ജേതാവിനെ പ്രഖ്യാപിക്കുന്നത് ഡിസംബര്‍ മൂന്നിനാണ്.

 മോഡ്രിച്ച് തന്നെ ഫേവറിറ്റ്

മോഡ്രിച്ച് തന്നെ ഫേവറിറ്റ്

ലോകകപ്പില്‍ ക്രൊയേഷ്യയെ ചരിത്രത്തിലാദ്യമായി റണ്ണറപ്പാക്കുന്നതോടൊപ്പം റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിക്കുന്നതിനും ചുക്കാന്‍ പിടിച്ചത് മോഡ്രിച്ചായിരുന്നു. അതുകൊണ്ടു തന്നെ ബാലണ്‍ ഡിയോര്‍ അവാര്‍ഡിനും ഫേവറിറ്റ് മോഡ്രിച്ച് തന്നെയാണ്.
ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കൂടാതെ യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ക്രൊയേഷ്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരുന്നു. മോഡ്രിച്ചിനെക്കൂടാതെ റൊണാള്‍ഡോയും ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലായുമാണ് ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവസാന മൂന്നംഗ ലിസ്റ്റിലുണ്ടായിരുന്നത്.

 റൊണാള്‍ഡോ കുരുക്കില്‍

റൊണാള്‍ഡോ കുരുക്കില്‍

മോഡ്രിച്ച് കഴിഞ്ഞാല്‍ ഇത്തവണ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍ അഞ്ചു തവണ ബാലണ്‍ ഡിയോര്‍ ജേതാവായ റൊണാള്‍ഡോയാണ്. എന്നാല്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ അദ്ദേഹം ടന്നുപോവുന്നത്. ബലാല്‍സംഗക്കേസില്‍ താരത്തിനെതിരേ അടുത്തിടെ കേസെടുത്തിരുന്നു. അമേരിക്കന്‍ വംശജയാണ് 2009ല്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീ കൂടി സമാനമായ ആരോപണവുമായി രംഗത്തുവന്നത് താരത്തിന്റെ പ്രതിച്ഛായക്കു തന്നെ മങ്ങളേല്‍പ്പിച്ചിട്ടുണ്ട്.

പ്രമുഖരെല്ലാം ലിസ്റ്റില്‍

അഞ്ചു ബാലണ്‍ ഡിയോറുകളുമായി റൊണാള്‍ഡോയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുന്ന അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയടക്കം പ്രമുഖരെല്ലാം 30 പേരടങ്ങുന്ന ലിസ്റ്റിലുണ്ട്. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍, ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ, വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേല്‍, ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ആദ്യ മൂന്നിലെത്തിയ മുഹമ്മദ് സലാ എന്നിവര്‍ 30 പേരടങ്ങുന്ന ലിസ്റ്റില്‍ ഇടം പിടിച്ചുണ്ട്.
അന്റോണിയോ ഗ്രീസ്മാന്‍, ഈഡന്‍ ഹസാര്‍ഡ്, ലൂയിസ് സുവാരസ്, പോള്‍ പോഗ്ബ, സെര്‍ജിയോ അഗ്വേറോ, കെവിന്‍ ഡിബ്രൂയ്ന്‍, തിബോട്ട് കോട്വ, ഹാരി കെയ്ന്‍, ഇസ്‌ക്കോ, കരീം ബെന്‍സെമ, എഡിന്‍സണ്‍ കവാനി എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

Story first published: Tuesday, October 9, 2018, 11:32 [IST]
Other articles published on Oct 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+