Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡിയോര്‍ ഏഴാമതും മെസ്സിക്ക്, റെക്കോര്‍ഡ്- പ്യുട്ടേലാസ് മികച്ച വനിതാ താരം

1

പാരീസ്: കാല്‍പ്പന്തുകളിയിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ഏഴാം തവണയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. സ്‌പെയിനിന്റെ അലെക്‌സിയ പ്യുട്ടേലാസാണ് മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഇറ്റലിയുടെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ എന്നിവരെ പിന്തള്ളിയാണ് മെസ്സി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മാറിയത്. ലെവന്‍ഡോസ്‌കി രണ്ടാമതും ജോര്‍ജീഞ്ഞോ മൂന്നാമതുമെത്തുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി പോര്‍ച്ചുഗലിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു ആദ്യ മൂന്നില്‍പ്പോലുമെത്താനായില്ല. റാങ്കിങില്‍ ആറാംസ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. അഞ്ചു തവണ റൊണാള്‍ഡോ ബാലണ്‍ ഡിയോറിനു അവകാശിയായിട്ടുണ്ട്.

2021ല്‍ 56 മല്‍സരങ്ങളിലാണ് 34 കാരനായ മെസ്സി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 41 ഗോളുകള്‍ നേടുന്നതിനോടൊപ്പം 17 അസിസ്റ്റുകളും നല്‍കി. അര്‍ജന്റീനയെ കോപ്പ അമേരിക്ക കിരീട വിജയത്തിലേക്കു നയിക്കാനായതും മെസ്സിയുടെ കരിയറിലെ പൊന്‍തൂവലായി മാറി. ദേശീയ ടീമിനോടൊപ്പം അദ്ദേഹത്തിന്റെ കന്നി അന്താരാഷ്ട്ര കിരീടവിജയം കൂടിയായിരുന്നു ഇത്.

2

നേരത്തേ 2009, 10, 11, 12, 15, 19 വര്‍ഷങ്ങളിലായിരുന്നു മെസ്സി ബാലണ്‍ ഡിയോര്‍ സ്വന്തമാക്കിയത്. ഏറ്റവുമധികം തവണ ബാലണ്‍ ഡിയോര്‍ നേടിയതും അദ്ദേഹം തന്നെയാണ്. ഒരിക്കല്‍ക്കൂടി ഇവിടെയെത്തിയത് മഹത്തായ അനുഭവമാണെന്നു മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു. രണ്ടു വര്‍ഷം മുമ്പ് ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതു അവസാനത്തേത് ആയിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. കോപ്പ അമേരിക്ക കിരീടവിജയമാണ് ഇത്തവണ നിര്‍ണായകമായതെന്നും മെസ്സി വ്യക്തമാക്കി.

കഴിഞ്ഞ സീസണിനു ശേഷം തന്റെ ബാല്യകാല ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്നും ഫ്രീട്രാന്‍സ്ഫറില്‍ മെസ്സി ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌നിലെത്തിയിരുന്നു. ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പില്‍ 613 പോയിന്റ് നേടിയാണ് മെസ്സി ഒന്നാമനായത്. 580 പോയിന്റുമായി ലെവന്‍ഡോസ്‌കി രണ്ടാംസ്ഥാനത്തെത്തി. ഇറ്റലിക്കൊപ്പം യൂറോ കപ്പും ചെല്‍സിക്കൊപ്പം യുവേഫ ചാംപ്യന്‍സ് ലീഗും സ്വന്തമാക്കിയ ജോര്‍ജീഞ്ഞോയ്ക്കു 460 പോയിന്റാണ് കിട്ടിയത്. ഫ്രഞ്ച് ജോടികളായ കരീം ബെന്‍സെമയും എന്‍ഗോളോ കാന്റെയും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

അതേസമയം, ബാഴ്‌സലോണയെ കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടവിജയത്തിലേക്കു നയിച്ചതാണ് സ്പാനിഷ് താരം പ്യുട്ടേലയ്ക്കു മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ നേടിക്കൊടുത്തത്. മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം പെഡ്രിക്കാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ഇറ്റലിയുടെയും പിഎസ്ജിയുടെയും താരമായ ജിയാന്‍ലുയിജി ഡൊണാറുമയ്ക്കു ലഭിച്ചു.

3

പുതുതായി ഉള്‍പ്പെടുത്തിയ സ്‌ട്രൈക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ്. 33 കാരനായ ലെവന്‍ഡോസ്‌കി ബയേണിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ നടത്തിയത്. വിവിധ ടൂര്‍ണമെന്റുകളിലായി 20 മല്‍സരങ്ങളില്‍ നിന്നും 25 ഗോളുകള്‍ അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ക്ലബ്ബ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു യൂറോപ്യന്‍ ചാംപ്യന്മാരായ ചെല്‍സിയും അവകാശികളായി. ചെല്‍സിയെ സംബന്ധിച്ച് വളരെ മികച്ച സീസണായിരുന്നു കഴിഞ്ഞത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചെല്‍സിയുടെ പല താരങ്ങളും അവാര്‍ഡിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഇതാണ് ക്ലബ്ബ് ഓഫ് ദി ഇയറായി ചെല്‍സി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം.

Photo credit

Story first published: Tuesday, November 30, 2021, 11:37 [IST]
Other articles published on Nov 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+