Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ജേതാക്കളുടെ വിവരം പുറത്തായി; ക്രിസ്റ്റ്യാനോ ആദ്യ മൂന്നില്‍പോലുമില്ല

പാരിസ്: ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍മാത്രം ശേഷിക്കേ അവാര്‍ഡ് ജേതാക്കളുടെ വിവരം ഓണ്‍ലൈന്‍ വഴി പുറത്തായി. ഏവരും പ്രതീക്ഷിച്ചപോലെ ലയണല്‍ മെസ്സിക്കാണ് ബാല്‍ണ്‍ ഡി ഓര്‍ എന്ന് പുറത്തുവന്ന പട്ടികയില്‍ പറയുന്നു. വിര്‍ജില്‍ വാന്‍ ഡൈക്ക് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. മെസ്സിക്ക് 446 പോയന്റ് ലഭിച്ചപ്പോള്‍ വാന്‍ ഡൈക്കിന് 382 പോയന്റാണ് ലഭിച്ചത്.


മെസ്സിക്ക് വന്‍ ലീഡ്

മെസ്സിക്ക് വന്‍ ലീഡ്

പട്ടികയില്‍ പറയുന്നതുപ്രകാരം മെസ്സി 64 പോയന്റിന്റെ ലീഡാണ് നേടായിരിക്കുന്നത്. മുഹമ്മദ് സല 179 പോയന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 133 പോയന്റോടെ ക്രിസ്റ്റിയാനോ നാലാം സ്ഥാനത്താണ്. സാദിയോ മാനെ, അലിസ്സണ്‍ ബെക്കര്‍, കിലിയന്‍ എംബാപ്പെ, ഫ്രാങ്കി ഡി ജോങ്, മാത്തിയാസ് ഡി ലൈറ്റ്, ഈദന്‍ ഹസാര്‍ഡ് എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.

ക്രിസ്റ്റ്യാനോ പിറകിലേക്ക്

ക്രിസ്റ്റ്യാനോ പിറകിലേക്ക്

കഴിഞ്ഞ എട്ട് സീസണുകളില്‍ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തിന് താഴേക്ക് ഇറങ്ങിയിട്ടില്ല. എന്നാല്‍, യുവന്റസില്‍ എത്തിയശേഷം താരത്തിന്റെ പ്രകടനത്തില്‍ മതിപ്പില്ലാത്തതാണ് പട്ടികയില്‍ പിറകിലാകാന്‍ ഇടയാക്കിയത്. ബാഴ്‌സലോണയ്ക്കായി മെസ്സി നടത്തിയ പ്രകടനമാണ് ബാലണ്‍ ഡി ഓറിലും പ്രതിഫലിക്കുക. ടീമിനെ ലാ ലീഗ കിരീടത്തിലേക്ക് നയിച്ച മെസ്സിയുടെ കളി അതുല്യമായിരുന്നു. അതേസമയം, കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സിക്ക് തിളങ്ങാനായില്ല.

വാന്‍ ഡൈക്കിനും സാധ്യത

വാന്‍ ഡൈക്കിനും സാധ്യത

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കുന്നതില്‍ വാന്‍ ഡൈക്കിന്റെ പ്രതിരോധ മികവ് ഏറെ പങ്കുവഹിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനായും താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. പത്തുവര്‍ഷത്തോളം മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാറിമാറി പങ്കുവെച്ച ബാലണ്‍ ഡി ഓര്‍ കഴിഞ്ഞവര്‍ഷം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു ലഭിച്ചത്. ലോകകപ്പിലെ മിന്നുന്ന പ്രകടനം മോഡ്രിച്ചിന് തുണയായി.

സ്മിത്തിന്റെ ഒന്നാം റാങ്ക് കോലി തിരിച്ചുപിടിച്ചേക്കും; പാക്കിസ്ഥാനെതിരെ ഒരു അര്‍ധസെഞ്ച്വറി പോലുമില്ല

വനിതകളില്‍ മേഗന്‍ റാപിനോയ്

വനിതകളില്‍ മേഗന്‍ റാപിനോയ്

വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ഇതിഹാസം മേഗന്‍ റാപിനോയ് ആണ് ബാലണ്‍ ഡി ഓറില്‍ മുന്നിലുള്ളത്. മേഗന് പുരസ്‌കാരം ലഭിച്ചില്ലെങ്കിലും അത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കും. രാജ്യത്തിനായി ലോകകപ്പ് ഒരിക്കല്‍ക്കൂടി നേടിക്കൊടുക്കുന്നതില്‍ മേഗന്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന പുരസ്‌കാരത്തിനായി ലോകമെങ്ങുമുള്ള 180 മാധ്യമപ്രവര്‍ത്തകരുടെ വോട്ടാണ് പരിഗണിക്കുക.

Image Source: Twitter

Story first published: Monday, December 2, 2019, 17:45 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+