സ്മിത്തിന്റെ ഒന്നാം റാങ്ക് കോലി തിരിച്ചുപിടിച്ചേക്കും; പാക്കിസ്ഥാനെതിരെ ഒരു അര്‍ധസെഞ്ച്വറി പോലുമില്ല
അഡ്‌ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ഒന്നാം റാങ്കിന് ഇളക്കം തട്ടിയേക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി കേവലം 3 പോയന്റിന്റെ മാത്രം അകലമുള്ള സ്മിത്ത് പാക്കിസ്ഥാനെതിരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു അര്‍ധശതകംപോലും നേടാന്‍ സ്മിത്തിന് കഴിഞ്ഞില്ല. രണ്ട് കളികളിലും രണ്ട് ഇന്നിങ്‌സ് മാത്രമാണ് കളിക്കാനായതെന്നതും താരത്തിന് തിരിച്ചടിയായി.
ആഷസ് ടെസ്റ്റില്‍ അതിഗംഭീര പ്രകടനം നടത്തിയ സ്മിത്തിന് പാക്കിസ്ഥാനെതിരെ ഫോം നിലനിര്‍ത്താനായില്ല. ആദ്യ മത്സരത്തില്‍ കേവലം നാല് റണ്ണിനാണ് സ്മിത്ത് പുറത്തായത്. രണ്ടാം ടെസ്റ്റില്‍ 36 റണ്‍സിനും മടങ്ങി. 2010ല്‍ അരങ്ങേറിയശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു അര്‍ധശതകം പോലും സ്മിത്തിന് നേടാനാകാതെ പോകുന്നത്. ആദ്യ ടെസ്റ്റില്‍ യാസിര്‍ ഷായ്ക്ക് മുന്നില്‍ കീഴടങ്ങിയ താരം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് സമ്മതിച്ചിരുന്നു.

പരമ്പരയില്‍ അര്‍ധശതകം നേടാനായില്ലെങ്കിലും അതിവേഗം 7000 റണ്‍സ് തികച്ച് ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സ്മിത്തിന് കഴിഞ്ഞു. യാസിര്‍ ഷായ്ക്ക് മുന്നില്‍ ഏഴു തവണ പുറത്തായതും സ്മിത്തിനെ വാര്‍ത്തകളിലെത്തിച്ചു. പാക് സ്പിന്നര്‍ക്ക് മുന്നില്‍ ബാറ്റിങ് മറക്കുന്ന താരത്തിന് സ്വയം ശിക്ഷിച്ചതായും വെളിപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ മങ്ങിയ പ്രകടനത്തിലും പാക്കിസ്ഥാനെതിരെ രണ്ട് കളികളിലും ഇന്നിങ്‌സ് ജയം നേടാനായത് ഓസ്‌ട്രേലിയയ്ക്ക് നേട്ടമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications