മെസ്സി, റൊണാള്‍ഡോ, നെയ്മര്‍... മൂന്നിലൊന്ന് ഉടനറിയാം, ആരാവും സുവര്‍ണതാരം?
ലണ്ടന്‍: ലോക ഫുട്‌ബോളിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം ആരെന്ന് ഇന്നറിയാം. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരമാണ് ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കു പ്രഖ്യാപിക്കുന്നത്. നേരത്തേ ഫിഫയുടെ ലോക ഫുട്ബോളര്‍ അവാര്‍ഡും ബാലണ്‍ ഡിയോറും ഒന്നായിരുന്നെങ്കിലും 2016 മുതല്‍ വീണ്ടും ഇവ രണ്ടു പുരസ്കാരങ്ങളാക്കി മാറ്റുകയായിരുന്നു.
നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളെന്ന് കാല്‍പന്ത് പ്രേമികള്‍ ഒരേ സ്വരത്തില്‍ പറയുന്ന മൂന്നു പേരും അന്തിമ മൂന്നംഗ പട്ടികയിലുണ്ട്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി, റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പിഎസ്ജിയുടെ ബ്രസീലിയന്‍ സെന്‍സേഷന്‍ നെയ്മര്‍ എന്നിവരാണ് ഈ സൂപ്പര്‍ ത്രീ.

വീണ്ടും ക്രിസ്റ്റ്യാനോ
നിലവിലെ ജേതാവായ ക്രിസ്റ്റ്യാനോ ഒരിക്കല്‍ക്കൂടി പുരസ്കാരത്തിൽ മുത്തമിട്ടാലും അദ്ഭുതപ്പെടേണ്ടതില്ല. ക്ലബ്ബിനായി 36 കളികളില്‍ 33 ഗോളുകള്‍, രാജ്യത്തിനായി 11 കളികളില്‍ 11 ഗോളുകള്‍, റയലിനോടൊപ്പം സ്പാനിഷ് ലീഗ്, ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും ക്രിസ്റ്റി നേടി. നാലു ബാലണ്‍ ഡിയോര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ

തിരിച്ചു പിടിക്കാന്‍ മെസ്സി
കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോ കൊണ്ടു പോയ പുരസ്കാരം ഇത്തവണ മെസ്സി തിരിച്ചുപിടിക്കുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍, മെസ്സിയെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല കഴിഞ്ഞ സീസണ്‍. ക്ലബ്ബിനായി 45 മല്‍സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍, രാജ്യത്തിനായി ആറു കളികളില്‍ നിന്ന് നാലു ഗോളുകള്‍ എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.

മെസ്സിയുടെ ഏക കിരീടം
ബാഴ്‌സലോണയ്‌ക്കൊപ്പം കിങ്‌സ് കപ്പ് കിരീടം മാത്രമേ മെസ്സിക്കു സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. ഏറ്റവുമധികം തവണ ബാലണ്‍ഡിയോര്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സിയുടെ പേരിലാണ് (അഞ്ച് തവണ).

മെ-ക്രി ആധിപത്യം തകര്‍ക്കാന്‍ നെയ്മര്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോക ഫുട്‌ബോളര്‍ പുരസ്‌കാരങ്ങള്‍ പരസ്പരം കൈമാറി ഫുട്‌ബോള്‍ പ്രേമികളെ ബോറടിപ്പിക്കുന്ന മെസ്സിയുടയുും ക്രിസ്റ്റ്യാനോയുടെയും ആധിപത്യം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മര്‍. തകര്‍പ്പന്‍ പ്രകടനമാണ് നെയ്മര്‍ കഴിഞ്ഞ സീസണില്‍ നടത്തിയത്. ക്ലബ്ബിനായി 38 മല്‍സരങ്ങളില്‍ നിന്നു 23 ഗോളുകള്‍, രാജ്യത്തിനായി ആറു കളികളില്‍ നിന്ന് രണ്ടു ഗോളുകള്‍ നെയ്മര്‍ നേടി.

വിലപിടിപ്പുള്ള താരം
ബാഴ്‌സയ്‌ക്കൊപ്പം കിങ്‌സ് കപ്പ് നേടിയതാണ് നെയ്മറുടെ ഏക കിരീടവിജയം. ബാഴ്‌സയില്‍ നിന്ന് ലോകറെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ലോകത്തിലെ ഏറ്റവു ം വിലപിടിപ്പുള്ള താരമായി അദ്ദേഹം മാറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications