മാഡ്രിഡ് ഡെര്‍ബിയില്‍ കസറി റയല്‍... ലീഗില്‍ രണ്ടാമത്; ഗോളില്‍ സെഞ്ച്വറി തികച്ച് ബേല്‍
മാഡ്രിഡ്/റോം: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. 23ാം റൗണ്ട് മല്‍സരത്തില്‍ റയല്‍ 3-1ന് അത്‌ലറ്റികോയെ പരാജയപ്പെടുത്തുകയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ അത്‌ലറ്റികോയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് റയല്‍ പുറത്തെടുത്തത്.
അത്‌ലറ്റികോയ്‌ക്കെതിരായ വിജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റയലിനായി. അത്‌ലറ്റികോയെ പിന്തള്ളിയാണ് ബാഴ്‌സലോണയ്ക്കു പിറകിലായി റയല്‍ സ്ഥാനം പിടിച്ചത്. മല്‍സരത്തിലെ 80ാം മിനിറ്റില്‍ തോമസ് ടെയെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അത്‌ലറ്റികോയ്ക്ക് തിരിച്ചടിയായി.

എവേ മല്‍സരത്തില്‍ കസെമിറോ, സെര്‍ജിയോ റാമോസ്, ഗരെത് ബേല്‍ എന്നിവരാണ് റയലിനു വേണ്ടി വലക്കുലുക്കിയത്. ഇതോടെ റയലിനു വേണ്ടി ബേല്‍ ഗോള്‍ നേട്ടത്തില്‍ സെഞ്ച്വറി തികയ്ക്കും ചെയ്തു. 217 മല്‍സരങ്ങളില്‍ നിന്നാണ് ബേല്‍ റയലിനായി 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയത്. ആന്റോണിയോ ഗ്രീസ്മാന്റെ വകയായിരുന്നു അത്‌ലറ്റികോയുടെ ആശ്വാസ ഗോള്‍. 23 മല്‍സരങ്ങളില്‍ നിന്ന് 45 പോയിന്റോടെയാണ് റയല്‍ പട്ടികയില്‍ രണ്ടാമതെത്തിയത്.
44 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച ബാഴ്‌സ 50 പോയിന്റുമായാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഗെറ്റാഫെ 3-1ന് സെല്‍റ്റയെയും എസ്പാന്യോള്‍ 2-1ന് റയോ വല്ലെക്കാനോയെയും തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന്‍ 1-0ന് പാര്‍മയെ തോല്‍പ്പിച്ചപ്പോള്‍ നാപ്പോളി-ഫിയൊറെന്റീന മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. പാര്‍മയ്‌ക്കെതിരേ ലൗട്ടറോ മാര്‍ട്ടിനെസാണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications