Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗിലെ മുന്‍ ടീം യുനൈറ്റഡ് സിക്കിം എഫ്സി ഇനിയില്ല, അടച്ചുപൂട്ടി... രണ്ടു കാരണങ്ങള്‍

ദില്ലി: ഐ ലീഗ് ഫുട്‌ബോളിലെ മുന്‍ സാന്നിധ്യമായ യുനൈറ്റഡ് സിക്കിം എഫ്‌സി അടച്ചുപൂട്ടി. ടീമുടമകളിലൊരാളും മുന്‍ ഫുട്‌ബോള്‍ ഇതിഹാസവുമായ ബെയ്ച്ചുങ് ബൂട്ടിയയാണ് 15 വര്‍ഷം പഴക്കമുള്ള ഫുട്‌ബോള്‍ ക്ലബ്ബ് അടച്ചുപൂട്ടിയതായി അറിയിച്ചത്. 2012-13ലെ ഐ ലീഗില്‍ കളിച്ച കൂടിയാണ് യുനൈറ്റഡ് സിക്കിം എഫ്‌സി.

united

2004ല്‍ ബൂട്ടിയക്കൊപ്പം അര്‍ജുന്‍ റായ്, ഷെറാപ് ലെപ്ച്ച എന്നിവര്‍ ചേര്‍ന്നാണ് ക്ലബ്ബിനു രൂപം നല്‍കിയത്. 2011ല്‍ സിക്കിം ഫുട്‌ബോള്‍ അസോസിയേഷനു കീഴില്‍ പ്രൊഫഷണല്‍ ടീമായി അവര്‍ രജിസ്റ്റര്‍ ചെയ്തു. അന്ന് മുതല്‍ ബൂട്ടിയയും പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിഡെലിസ് വേള്‍ഡ് എന്ന കമ്പനിയുമാണ് ക്ലബ്ബിയെ നിയന്ത്രിച്ചിരുന്നത്.

യുനൈറ്റഡ് സിക്കിം എഫ്‌സി നിര്‍ത്തലാക്കുകയെന്നത് വളരെ കടുപ്പമേറിയ തീരുമാനമാണെന്നു ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇനി മുതല്‍ ഈ ക്ലബ്ബുണ്ടാവില്ലെന്ന യാഥാര്‍ഥ്യം വേദനയോടെയാണ് ഏവരെയും അറിയിക്കുന്നത്. ഗ്രാസ്‌റൂട്ട് തലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയും ബൂട്ടിയ, അര്‍ജുന്‍ എന്നിവര്‍ സിക്കിം ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗമായതിനാല്‍ ഭിന്നതാല്‍പ്പര്യം ഉണ്ടായെന്നും ഇതാണ് ക്ലബ്ബ് നിര്‍ത്തലാക്കാന്‍ പ്രേരിപ്പിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

bhutia

2012ലെ ഐ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ചാംപ്യന്‍മാരായതോടെയാണ് തൊട്ടടുത്ത സീസണില്‍ യുനൈറ്റഡ് സിക്കിം എഫ്‌സിക്കു ഐ ലീഗിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. പക്ഷെ പിന്നീടൊരിക്കലും ടീം ഐ ലീഗില്‍ കളിച്ചിട്ടില്ല. എങ്കിലും സിക്കിമിലെ പ്രാദേശിക ലീഗായ എസ് ലീഗില്‍ അവര്‍ തുടരുന്നു. നാലു തവണ എസ് ലീഗില്‍ ടീം ജേതാക്കളുമായിട്ടുണ്ട്.

Story first published: Monday, September 23, 2019, 17:02 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+