വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇത് പൊളിച്ചു; ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബില്‍; ഗോളടിമേളം ഉറപ്പ്

By Lekhaka

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്ക് ഗോള്‍ മെഷീന്‍ ഇറക്കുമതിചെയ്ത് ജംഷഡ്പൂര്‍ എഫ്‌സി. ഓസ്‌ട്രേലിയന്‍താരം ടിം കാഹിലിനെയാണ് ടീം റാഞ്ചിയത്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി പൂര്‍ണ സമയം കളിക്കാനായില്ലെങ്കിലും ഗോളടി മികവ് ഐഎസ്എല്ലിലും തുടരുമെന്നാണ് പ്രതീക്ഷ. ഏറെക്കാലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര സ്‌ട്രൈക്കര്‍മാരിലൊരാളായിരുന്നു കാഹില്‍.

മൗറിഞ്ഞോ അസ്വസ്ഥനാണ്, ഏറ്റവും മികച്ചവനെന്ന് സ്വയം പറയുന്നു; തര്‍ക്കിക്കുന്നു !! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഭാവിയെന്ത് ?

അര്‍ധാവസരങ്ങള്‍പോലും ഗോളാക്കിമാറ്റാന്‍ കഴിയുന്ന താരത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് മേല്‍ക്കൈ നല്‍കുന്നതാണ്. മൂപ്പത്തിയെട്ടുകാരനായ കാഹില്‍ കഴിഞ്ഞ ഡിസംബറില്‍ മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മില്‍വാളിലെത്തിയിരുന്നു. ഇവിടെനിന്നാണ് ഇന്ത്യയിലേക്കുള്ള വരവ്. ഇന്ത്യന്‍ ടീമിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും തനിക്ക് കഴിയുന്നതെല്ലാം ക്ലബ്ബിനുവേണ്ടി നല്‍കുമെന്നും താരം പ്രതികരിച്ചു.

timcahill

തനിക്ക് കളിക്കളത്തിനകത്തും പുറത്തും ടീമിനെ സഹായിക്കാനാകും. തന്റെ പരിചയ സമ്പത്ത് പുതുതലമുറയ്ക്ക് നല്‍കാനും സാധിക്കുമെന്നും കാഹില്‍ പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ മുന്‍ താരമായിരുന്ന കാഹിലിന്റെ കരാര്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഓസ്‌ട്രേലിയയ്ക്കുവേണ്ടി 14 വര്‍ഷം കളിച്ച താരം 50 ഗോളുകളുമായി എക്കാലത്തെയും ടോപ് സ്‌കോററാണ്.

റഷ്യ ലോകകപ്പിന് പിന്നാലെയാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. മാഡ്രിഡില്‍ നടക്കുന്ന പ്രീ സീസണ്‍ ക്യാമ്പില്‍ താരം ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പം ചേരും. സപ്തംബര്‍ 29ന് ഐഎസ്എല്‍ സീസണിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോഴേക്കും കാഹില്‍ ടീമിന്റെ ഘടകമായി മാറിയിട്ടുണ്ടാകുമെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Story first published: Sunday, September 2, 2018, 8:35 [IST]
Other articles published on Sep 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X