മാനം കാക്കാന്‍ പെറു, പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ; പോരാട്ടം കനക്കും
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സി യിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ചൊവ്വാഴ്ച ഓസ്‌ട്രേലിയയും പെറുവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് സോച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒരു തോല്‍വിയും ഒരു സമനിലയുള്ള ഓസ്‌ട്രേലിയയും രണ്ടു മത്സരവും തോറ്റ പെറുവും തമ്മിലുള്ള പോരാട്ടം കനക്കും.

ഗ്രൂപ്പ് സി യില്‍ മികച്ച ഗോള്‍ ശരാശരിയില്‍ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്കും ഡെന്മാര്‍ക്കും ഒരേ പോയന്റ് നിലയാകും. ഫ്രാന്‍സിനെതിരെയും ഡെന്മാര്‍ക്കിനെതിരെയും മികച്ച കളി കെട്ടഴിച്ച ഓസ്‌ട്രേലിയ അതേ ടീമിനെ തന്നെ പെറുവിനെതിരെയും മൈതാനത്തിറക്കാനാണ് സാധ്യത. ജയം മാത്രമാണ് ലക്ഷ്യമെന്ന് പരിശീലകന്‍ പ്രഖ്യാപിച്ചുകഴിഞ്ഞതോടെ കൈമെയ് മറന്നുള്ള പോരാട്ടത്തിനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുക.
ഫ്രാന്‍സിനെതിരെയും ഡെന്മാര്‍ക്കിനെതിരെയും നിലവാരമുള്ള കളിയാണ് പെറു കാഴ്ചവെച്ചത്. നിര്‍ഭാഗ്യംകൊണ്ടുമാത്രമാണ് രണ്ടു മത്സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയാതിരുന്നതും. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തലയുയര്‍ത്തി മടങ്ങാനാകും പെറുവിന്റെ ശ്രമം. ആദ്യ രണ്ടു മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരങ്ങള്‍ക്ക് അവസാന മത്സരത്തില്‍ പരിശീലകന്‍ ഇടം നല്‍കിയേക്കും. ഇരു ടീമുകളും സമനിലയിലാകുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications