For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡോട്മുണ്ടിനെ ഞെട്ടിച്ച് ഓഗ്‌സ്ബര്‍ഗ്; രണ്ടടിയില്‍ രണ്ടാം തോല്‍വി... ബയേണിന് സുവര്‍ണാവസരം

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടിന് ഞെട്ടിക്കുന്ന തോല്‍വി. സീസണിലെ 24ാം റൗണ്ട് മല്‍സരത്തില്‍ ഓഗ്‌സ്ബര്‍ഗാണ് ബയേണിന് ഷോക്ക് നല്‍കിയത്. ഹോംഗ്രൗണ്ടില്‍ ഓഗ്‌സ്ബര്‍ഗ് 2-1ന് ഡോട്മുണ്ടിനെ അടിയറവ് പറയിക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ജി ഡോങ് വണാണ് ഓഗ്‌സ്ബര്‍ഗിന്റെ ഹീറോ.

football

കളിയുടെ ഇരുപകുതികളിലായാണ് ജി ഡോങ് ഓഗ്‌സ്ബര്‍ഗിനായി വലക്കുലുക്കിയത്. പാകോ അല്‍കാസറാണ് ഡോട്മുണ്ടിന്റെ ഗോള്‍ സ്‌കോറര്‍. ലീഗ് സീസണില്‍ ഡോട്മുണ്ടിന്റെ രണ്ടാം തോല്‍വിയാണിത്. ഡിസംബറിലാണ് ലീഗ് സീസണില്‍ ആദ്യമായി ഡോട്മുണ്ട് തോല്‍വി വഴങ്ങിയത്.

തോല്‍വിയോടെ ഡോട്മുണ്ടും നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള കിരീടപ്പോര് കൂടുതല്‍ കനക്കും. നിലവില്‍ 24 മല്‍സരങ്ങളില്‍ നിന്ന് 54 പോയിന്റുമായി ഡോട്മുണ്ടാണ് ലീഗില്‍ തലപ്പത്ത്. ഒരു മല്‍സരം കുറച്ചു കളിച്ച ബയേണ്‍ 51 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 21 പോയിന്റുമായി പട്ടികയില്‍ 15ാം സ്ഥാനത്താണ് ഓഗ്‌സ്ബര്‍ഗ്.

Story first published: Saturday, March 2, 2019, 12:23 [IST]
Other articles published on Mar 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+